Wednesday 27 March 2024 04:10 PM IST : By സ്വന്തം ലേഖകൻ

ഇഫ്താറിൽ മധുരം നിറയട്ടെ... വ്യത്യസ്ത രുചിയില്‍ കടലപ്പോള; കിടിലന്‍ റെസിപ്പി

kadalapola തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: റീഷ ഷിജിന്‍ സ്ലൈസ് ഓഫ് മലബാർ, കലൂര്‍, കൊച്ചി.

1. കടലപ്പരിപ്പ് – അരക്കിലോ

2. പാല്‍ – ഒരു കപ്പ്

മുട്ട – അഞ്ച്

കണ്ടന്‍സ്ഡ് മില്‍ക്ക് – അരക്കപ്പ്‌

പഞ്ചസാര – അരക്കപ്പ്

ഏലയ്ക്കാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

3. നെയ്യ് – രണ്ടു വലിയ സ്പൂണ്‍

4. കശുവണ്ടിപ്പരിപ്പ് – അല്‍പം

ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ കടലപ്പരിപ്പ് നന്നായി കഴുകിയ ശേഷം ഒരുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം.

∙ പിന്നീട് നന്നായി കഴുകിയ ശേഷം പ്രഷര്‍ കുക്കറിലാക്കി ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നാല്–അഞ്ചു വിസില്‍ വരും വരെ  വേവിക്കുക.

∙ ഇതു രണ്ടാമത്തെ ചേരുവ ചേര്‍ത്തു മിക്സിയിലാക്കി തരുതരുപ്പായി അരയ്ക്കണം. കൂടുതല്‍ അരഞ്ഞു പോകരുത്. 

∙ ഒരു പരന്ന പാന്‍ സ്റ്റൗവില്‍ വച്ച ശേഷം അതിനു മുക ളില്‍ ചുവടുകട്ടിയുള്ള വട്ടത്തിലുള്ള നോണ്‍സ്റ്റിക് പാ ന്‍ വയ്ക്കുക. ഇതില്‍ നെയ്യ് ചേര്‍ത്ത ശേഷം കടലമിശ്രിതം ഒഴിക്കണം.

∙ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. മൂടി തുറന്ന് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വച്ച് അലങ്കരിക്കുക.

∙ വീണ്ടും അടച്ചു വച്ചു 10–20 മിനിറ്റ് വേവിച്ച് കേക്കിന്റെ പാകത്തിനാക്കണം. ആവശ്യമെങ്കില്‍ മധുരമുള്ള ചെറി കൊണ്ടും അലങ്കരിക്കാം. കഷണങ്ങളാക്കി വിളമ്പാം.  

Tags:
  • Pachakam