Saturday 30 March 2024 02:51 PM IST : By സ്വന്തം ലേഖകൻ

ഈസ്റ്ററിനൊരുക്കാം സ്വാദിഷ്ടമായ ബീഫ് പെപ്പര്‍ റോസ്റ്റ്; സിമ്പിള്‍ റെസിപ്പി

_BCD1840

1. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്

2. ഇഞ്ചി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

പച്ചമുളക് – രണ്ട്, പിളര്‍ന്നത്

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

മുളകുപൊടി – അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കറിവേപ്പില – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

4. ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം

∙ ബീഫ് രണ്ടാമത്തെ ചേരുവ ചേര്‍ത്തു 15–20 മിനിറ്റ് മൂന്നു വിസില്‍ വരും വരെ വേവിക്കുക.

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി ബ്രൗണ്‍നിറമാകുമ്പോള്‍ ബീഫ് വേവിച്ചതു ചേര്‍ത്തു നന്നായി വഴറ്റിയെടുക്കാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

Tags:
  • Pachakam