Monday 25 March 2024 12:25 PM IST

ഇഫ്താറിനു വിളമ്പാൻ ചീസി ചിക്കൻ കബാബ്, തയാറാക്കാം ഈസിയായി!

Silpa B. Raj

kebabbbb

ചീസി ചിക്കൻ കബാബ്

1.ചിക്കൻ – 300 ഗ്രാം

2.ഉരുളക്കിഴങ്ങ് – രണ്ട്, പുഴുങ്ങി പൊടിച്ചത്

സവാള, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ജീരകം പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.മയണീസ് – അരക്കപ്പ്

ചീസ്, ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

4.മുട്ട – രണ്ട്

5.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ സ്പൂൺ‌

6.ബ്രെഡ് പൊടിച്ചത് – പാകത്തിന്

7.എണ്ണ – മൂന്നു – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചു മിൻസ് ചെയ്തു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടമത്തെ ചേരുവയും മിൻസ് ചെയ്തു വച്ച ചിക്കനും ചേർത്തു നന്നായി യോജിപ്പിക്കണം.

∙മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙മുട്ട അഞ്ചാമത്തെ ചേരുവ ചേർത്ത് അടിച്ചു വയ്ക്കണം.

∙ചിക്കൻ മിശ്രിതത്തിൽ നിന്നും അൽപം എടുത്ത് നന്നായി ഉരുട്ടി കൈയിൽ വച്ചു പരത്തി ഉള്ളിൽ ചീസ് മിശ്രിതം വച്ചു പൊതിഞ്ഞു കബാബിന്റെ ആകൃതിയിൽ ആക്കുക.

∙ഇതു മുട്ട മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.

Tags:
  • Dinner Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes