Monday 26 February 2024 02:20 PM IST

ഇനി ചിക്കൻ വാങ്ങുമ്പോള്‍ ഇങ്ങനെ തയാറാക്കി നോക്കൂ!

Liz Emmanuel

Sub Editor

chicken

ചിക്കൻ തേങ്ങാ ഫ്രൈ

1.ചിക്കൻ – ഒരു കിലോ

2.ഇഞ്ചി–വെളുത്തുള്ളി പേസ്‌‌റ്റ് – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു വലിയ സ്പൂൺ

3.കറിവേപ്പില – നാലു തണ്ട്, നന്നായി ചതച്ചത്

പച്ചമുളക് – നാല്

വെളുത്തുള്ളി – ആറ് അല്ലി

ഗരംമസാല പൊടി – ഒരു ചെറിയ സ്പൂൺ

4.മുട്ട – ഒന്ന്

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

5.തേങ്ങ ചിരകിയത് – അരക്കപ്പ്

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – അഞ്ച് അല്ലി

ചുവന്നുള്ളി – ആറ്

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙മുന്നാമത്തെ ചേരുവ അരച്ചതും നാലാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙മൂന്നു വലിയ സ്പൂൺ എണ്ണയിൽ അഞ്ചാമത്തെ ചേരുവ ചതച്ചു ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വറുത്തു വച്ച ചിക്കനും ചേർത്തിളക്കി ചിക്കനിൽ അരപ്പു പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes