ചിക്കൻ ഇൻ ടുമാറ്റോ പ്യൂരി
1.ചിക്കൻ കഷണങ്ങളാക്കിയത് – അരക്കിലോ
2.എണ്ണ – മൂന്നു വലിയ സ്പൂൺ
3.ജീരകം – ഒരു ചെറിയ സ്പൂൺ
4.സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
5.ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7.ടുമാറ്റോ പ്യൂരി – ഒരു കപ്പ്
8.കാപ്സിക്കം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
9.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ചശേഷം സവാള ചേർത്തു വഴറ്റുക.
∙ഇളംബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.
∙നന്നായി വഴന്നശേഷം ആറാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കുക.
∙ഇതിൽ ചിക്കൻ കഷണങ്ങളും ചേർത്തിളക്കി പാത്രം അടച്ചുവച്ചു ചിക്കൻ വേവിക്കണം.
∙ചിക്കൻ വെന്തശേഷം കാപ്സിക്കവും മല്ലിയിലയും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.