Wednesday 20 March 2024 12:00 PM IST : By സ്വന്തം ലേഖകൻ

മോമോസ് ഇനിമുതൽ ഇങ്ങനെ തയാറാക്കി നോക്കൂ, അപാര ര‌ുചിയാണ്!

chilli momos

ചില്ലി മോമോസ്

ഫില്ലിങ്ങിന്

1.എണ്ണ – ഒരു ചെറിയ സ്പൂൺ

2.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ്, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ബീൻസ്, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാബേജ്, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാപ്സിക്കം, പൊടിയായി അരിഞ്ഞത് – അരക്കപ്പ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

ഗ്രേവിക്ക്

5.എണ്ണ – രണ്ടു വലിയ സ്പൂൺ

6.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

7.സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8.ചില്ലി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – മൂന്നു വലിയ സ്പൂൺ

സോയ സോസ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി പരത്തി ഫില്ലിങ് വച്ചു അരികുകൾ ഒട്ടിച്ചു മോമോസിന്റെ ആകൃതിയിലാക്കുക.

∙ഇത് ആവി വരുന്ന അപ്പച്ചെമ്പിൽ വച്ചു പത്തു മിനിറ്റു വേവിച്ചു മാറ്റി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുളളി വഴറ്റുക.

∙ഏഴാമത്തെ ചേരുവ ചേർത്തിളക്കി വഴറ്റുക. ഒരുപാടു വഴന്നു പോകരുത്.

∙സോസുകളും ചേർത്തിളക്കി തയാറാക്കി വച്ചിരിക്കുന്ന മോമോസ് ചേർത്തിളക്കി വാങ്ങാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Pachakam
  • Snacks