Saturday 16 March 2024 11:58 AM IST : By സ്വന്തം ലേഖകൻ

നാവിൽ കപ്പലോടും രുചി, തയാറാക്കാം ചില്ലി പ്രോൺസ്!

prawns chill

ചില്ലി പ്രോൺസ്

1.ചെമ്മീൻ – അരക്കിലോ

2.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

കോൺഫ്‌ളോർ – മൂന്നു വലിയ സ്പൂൺ

സോയ സോസ് – ഒരു വലിയ സ്പൂൺ

മുട്ട – ഒന്ന്

3.എണ്ണ – വ‌റുക്കാൻ ആവശ്യത്തിന്

4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

5.സവാള – രണ്ടു വലുത്, ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം (പച്ച, ചുവപ്പ്) – ഒന്നു വീതം, ചതുരക്കഷണങ്ങളാക്കിയത്

6.തക്കാളി അരച്ചത് – ഒരു വലിയ സ്പൂൺ

ഡാർക്ക് സോയ സോസ് – ഒരു വലിയ സ്പൂൺ

ഗ്രീൻ ചില്ലി സോസ് – ഒരു വലിയ സ്പൂൺ

‌ടുമാറ്റോ കെച്ചപ്പ് – രണ്ടു വലിയ സ്പൂൺ

7.കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ, ഒരു കപ്പ് വെള്ളത്തിൽ കലക്കിയത്

8.സ്പ്രിങ് അണിയൻ – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙കഴുകി വൃത്തിയാക്കിയ ചെമ്മീനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അര മണിക്കൂർ‌ വയ്ക്കുക.

∙ഇതു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ നിന്നും മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു സവാളയും കാപ്സിക്കവും ചേർത്തു മൂന്നു മിനിറ്റു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙കോൺളോർ മിശ്രിതം ചേർത്തു തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങാം.

∙സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes