Saturday 30 December 2023 04:03 PM IST : By അമ്മു മാത്യു

ഈസിയായി തയാറാക്കാം ചോക്‌ലെറ്റ് മഗ്ഗ് കേക്ക്; റെസിപ്പി

202948927

1. മൈദ – രണ്ടര വലിയ സ്പൂണ്‍

പഞ്ചസാര – രണ്ടര വലിയ സ്പൂൺ

കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ

ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

2. പാൽ – രണ്ടു വലിയ സ്പൂൺ

വെജിറ്റബിൾ ഓയിൽ – ഒരു ചെറിയ സ്പൂൺ

മുട്ട – ഒരു ചെറുത്

ചോക്‌ലെറ്റ് ചിപ്സ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മൈക്രോവേവിൽ വയ്ക്കാവുന്ന ഒരു മഗ്ഗിൽ ഒന്നാമത്തെ ചേരുവ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും നന്നായി അടിച്ചു യോജിപ്പിക്കണം.

∙ ഈ കപ്പ് മൈക്രോവേവിൽ 45 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വച്ച് ബേക്ക് ചെയ്യുക. അധികം ബേക്ക് ചെയ്താൽ കേക്ക് കട്ടിയായിപ്പോകും. ഓരോ മൈക്രോവേവിന്റെയും സെറ്റിങ് അനുസരിച്ചു സമയം മാറാം.

∙ ഫജ് ഫ്രോസ്റ്റിങ്, വിപ്പ്ഡ് ക്രീം അല്ലെങ്കിൽ ഐസ്ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ഫോട്ടോ : ശ്യാം ബാബു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

Tags:
  • Pachakam