Saturday 30 March 2024 03:07 PM IST : By സ്വന്തം ലേഖകൻ

ഈസ്റ്ററിനു ഉച്ചയ്ക്ക് ഒരുക്കാം ഈസി ദം റൈസ്; സൂപ്പര്‍ റെസിപ്പി ഇതാ..

_BCD1846 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

ഈസ്റ്ററിനോട് അനുബന്ധിച്ച് വിളമ്പുന്ന രസികന്‍ വിഭവമാണ് ഈസി ദം റൈസ്. പേര് പോലെതന്നെ ഈസിയായ പാചകക്കുറിപ്പ് ഇതാ.. 

1. വെള്ളം – എട്ടു കപ്പ്

2. ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം

പെരുംജീരകം – അര ചെറിയ സ്പൂണ്‍

കറുവാപ്പട്ട – മൂന്നു കഷണം

തക്കോലം – ഒന്ന്

ജാതിപത്രി – ഒന്ന്

കുരുമുളക് – അര ചെറിയ സ്പൂണ്‍ 

പച്ചമുളക് – രണ്ട്, ചതച്ചത്

3. കൈമയരി – രണ്ടു കപ്പ്, 15 മിനിറ്റ് കുതിര്‍ത്തത്

4. നെയ്യ് – ഒരു ചെറിയ സ്പൂണ്‍

എണ്ണ – ഒരു ചെറിയ സ്പൂണ്‍

5. സവാള – ഒന്ന്, അരിഞ്ഞത്

കാരറ്റ് അരിഞ്ഞത് – കാല്‍ കപ്പ്

6. കുങ്കുമപ്പൂവ് – മൂന്നു നാര്

7. മല്ലിയില – ഒരു പിടി, അരിഞ്ഞത്

പുതിനയില – ഒരു പിടി, അരിഞ്ഞത്

സവാള ഗോള്‍ഡന്‍ നിറത്തില്‍ വറുത്തത് – ഒരു കപ്പ്

ഉണക്കമുന്തിരി – ഒരു വലിയ സ്പൂണ്‍ 

കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂണ്‍           

പാകം െചയ്യുന്ന വിധം

∙ വെള്ളം രണ്ടാമത്തെ ചേരുവ ചേര്‍ത്തു തിളപ്പിക്കുക.

∙ ഇതിലേക്ക് കുതിര്‍ത്ത അരി ചേര്‍ത്ത് മൂക്കാല്‍ വേവില്‍ വേവിച്ചൂറ്റണം.

∙ മറ്റൊരു പാനില്‍ എണ്ണയും നെയ്യും ചൂടാക്കി സവാളയും കാരറ്റും വഴറ്റണം.

∙ ഇതിലേക്ക് വേവിച്ചു വച്ച അരിയും കുങ്കുമപ്പൂവും ചേര്‍ത്ത ശേഷം ഏഴാമത്തെ ചേരുവ ചേര്‍ക്കുക.

∙ ഇത് ചൂടായ തവയില്‍ വച്ച് 15 മിനിറ്റ് അടച്ചു വച്ചു ദം ചെയ്തെടുക്കാം.

Tags:
  • Pachakam