തമ്പ് പ്രീന്റ് കുക്കീസ്
1.മൈദ – 200 ഗ്രാം
പഞ്ചസാര പൊടിച്ചത് – 50 ഗ്രാം
ഉപ്പ് – ഒരു നുള്ള്
2.വെണ്ണ – 150 ഗ്രാം
വാനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
3.മിക്സ്ഡ് ഫ്രൂട്ട് ജാം – പാകത്തിന്
4.പഞ്ചസാര പൊടിച്ചത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞതു ചേർക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.
∙ഇത് ഒരു ക്ലിങ് ഫിലിം കൊണ്ടു പൊതിഞ്ഞു അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
∙ഫ്രിഡ്ജിൽ നിന്നെടുത്ത് ചെറിയ ഉരുളകളാക്കി ഒന്നമർത്തി വെണ്ണ പുരട്ടിയ ബേക്കിങ് ട്രേയിൽ വച്ചു നടുവിലായി വിരലുകൊണ്ടു ചെറിയ കുഴിയുണ്ടാക്കണം.
∙ഇതിലേക്കു ജാം നിറച്ച് 12–15 മിനിറ്റു ബേക്ക് ചെയ്യുക.
∙തണുത്തു കഴിയുമ്പോൾ പഞ്ചസാര പൊടിച്ചതു കൊണ്ട് അലങ്കരിക്കുക.