Thursday 28 March 2024 12:37 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം കിടിലൻ മുട്ട റോസ്‌റ്റ് , വെറൈറ്റി റെസിപ്പി ഇതാ!

eggggg

മുട്ട റോസ്‌റ്റ്
1.മുട്ട – നാല്

2.വറ്റൽമുളക് – അഞ്ച്, കുതിർത്തത്

വെളുത്തുള്ളി – എട്ട് അല്ലി

വാളൻപുളി – ഒരു ചെറിയ കഷണം

ജീരകം – അര ചെറിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5.ഉപ്പ് – പാകത്തിന്

6.മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുട്ട പുഴുങ്ങി തൊലി പൊളിച്ചു വരഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി മയത്തിൽ അരയ്ക്കണം.

‍∙പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റുക.

∙സവാള വഴന്നു വരുമ്പോൾ അരച്ചു വച്ച മസാല ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ ഉപ്പു പാകത്തിനാക്കി മുറിച്ചു വച്ച മുട്ട ചേർത്തു യോജിപ്പിക്കുക.

∙മുട്ടയിൽ അരപ്പു പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങുക.

∙മല്ലിയില അരിഞ്ഞതു ചേർത്തു വിളമ്പാം.

Tags:
  • Breakfast Recipes
  • Easy Recipes
  • Pachakam