Saturday 24 February 2024 02:53 PM IST : By ബീന മാത്യു

സോസേജും ചെമ്മീനും ചിക്കനുമെല്ലാം ചേര്‍ന്ന ക്വേ ടിയോ ഫ്ളാറ്റ് നൂഡിൽസ്; രസികന്‍ റെസിപ്പി

Kyo-tiyo-flat-noodles_1 ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെര്‍ലി എം. എല്‍ദോ

1. ഫ്ളാറ്റ് നൂഡിൽസ് – രണ്ടു പേർക്കുള്ളത്

2. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

കശ്മീരി മുളക് – നാല്

ചുവന്നുള്ളി – അഞ്ച്

പച്ചമുളക് – ഒന്ന്

3. എണ്ണ – പാകത്തിന്

4. ചിക്കൻ/ബീഫ് പൊടിയായി അരിഞ്ഞത് – അരക്കിലോ

5. സോസേജ് – രണ്ട്, നുറുക്കിയത്

ഇടത്തരം ചെമ്മീൻ – അരക്കിലോ

6. സ്വീറ്റ് സോയാസോസ് – രണ്ടു ചെറിയ സ്പൂൺ

7. സോയാസോസ് – മൂന്നു വലിയ സ്പൂൺ

8. മുട്ട – ഒന്ന്, അടിച്ചത്

9. ചീര അരിഞ്ഞത് – ഒരു കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

പയർ മുളപ്പിച്ചത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ നൂഡിൽസ് കടി കൊള്ളുന്ന പരുവത്തിൽ വേവിച്ചൂറ്റി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ അൽപം എണ്ണയിൽ ഈ അരപ്പു വഴറ്റിയ ശേഷം ഇറച്ചി ചേർത്തു നന്നായി വഴറ്റി വേവിക്കണം.

∙ വെന്ത ശേഷം സോസേജും ചെമ്മീനും പകുതി സ്വീറ്റ് സോയാസോസും ചേർത്തിളക്കി വാങ്ങി വയ്ക്കണം.

∙ മറ്റൊരു ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാ ക്കി വേവിച്ച നൂഡിൽസ് ചേർത്തു വഴറ്റിയ ശേ ഷം സോയാസോസും ബാക്കി സ്വീറ്റ് സോയാസോസും ചേർത്തു നന്നായി വഴറ്റണം.

∙ ഈ നൂഡിൽസ് ചീനച്ചട്ടിയുടെ ഒരു വശത്തേക്കു നീക്കി വച്ച ശേഷം മുട്ട ചേർത്തു ചിക്കിപ്പൊരിച്ച്, നൂഡിൽസ് തിരികെ തട്ടിയിടണം. 

∙ ഇറച്ചി മിശ്രിതവും ചേർത്തിളക്കിയ ശേഷം ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വേവിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Pachakam