Wednesday 07 February 2024 12:52 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം രുചിയോടെ വിളമ്പാം ഹൈദരാബാദി പനീർ മസാല, തയാറാക്കാം ഈസിയായി!

hyderabadi paneer

ഹൈദരാബാദി പനീർ മസാല

1.എണ്ണ – കാൽ കപ്പ്

2.പനീർ – 250 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

3.സവാള – നാല്

വെളുത്തുള്ളി – കാൽ കപ്പ്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

ഇഞ്ചി – കാൽ കപ്പ്

4.മല്ലിയില – അരക്കപ്പ്

പുതിനയില – അരക്കപ്പ്

വെള്ളം – പാകത്തിന്

തൈര് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

5.എണ്ണ – കാൽ കപ്പ്

6.ജീരകം – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

വറ്റൽമുളക് – രണ്ട്

ബേ ലീഫ് – ഒന്ന്

7.മഞ്ഞൾ‌പ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

8.ചൂടുവെള്ളം – ഒന്നരക്കപ്പ്

9.ഫ്രെഷ് ക്രീം – മൂന്നു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കസൂരി മേത്തി – രണ്ടു ചെറിയ സ്പൂൺ

10.ഫ്രെഷ് ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ഗോൾഡൻ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ മൂന്നാമത്തെ ചേരുവ വഴറ്റണം. സവാള മൃദുവാകുമ്പോൾ തണുക്കാനായി വയ്ക്കണം.

∙മിക്സിയുടെ ജാറിൽ വഴറ്റിയ മൂന്നാമത്തെ ചേരുവയും നാലാമത്തെ ചേരുവയും ചേർത്തു നന്നായി അരച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തു നന്നായി വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന പനീർ കഷണങ്ങൾ ചേർക്കണം.

∙കുറുകി വരുമ്പോൾ ഒൻപതാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.

∙ഫ്രെഷ് ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes