Wednesday 10 January 2024 04:47 PM IST : By സ്വന്തം ലേഖകൻ

ചൂടു ചോറിനൊപ്പം ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട, തയാറാക്കാം വറുത്തരച്ച കടച്ചക്ക കറി!

kadachakka curryy

വറുത്തരച്ച കടച്ചക്ക കറി

1.കടച്ചക്ക – ഒന്ന്

2.പച്ചമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

തേങ്ങ ചിരകിയത് – ഒരു കപ്പ്

കറിവേപ്പില – ഒരു തണ്ട്

5.മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാല – ഒരു ചെറിയ സ്പൂൺ

6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

7.കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

‌ വറ്റൽമുളക് – രണ്ട്

‌ കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

‌∙കടച്ചക്ക തൊലി കളഞ്ഞ് അൽപം വലിയ കഷണങ്ങളാക്കി അരിഞ്ഞു വയ്ക്കണം.

∙മൺചട്ടിയിൽ രണ്ടാമത്തെ ചേരുവയും അരിഞ്ഞു വച്ച കടച്ചക്കയും ചേർത്തു മൂടി വച്ചു വേവിക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു തേങ്ങ ചുവന്നു വരും വരെ വറുക്കുക.

∙തീ അണച്ചതിനു ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചു വാങ്ങി തണുക്കുമ്പോൾ നന്നായി അരച്ചെടുക്കണം.

∙ഇത് കടച്ചക്കയിൽ ചേർത്തിളക്കി തിളപ്പിച്ചു കുറുകി വരുമ്പോൾ വാങ്ങാം.

∙വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam