Saturday 30 December 2023 04:22 PM IST : By സ്വന്തം ലേഖകൻ

കാന്താരിമുളക് കൊണ്ടൊരു എരിപൊരി വൈന്‍; രസികന്‍ റെസിപ്പി

kanthari-wine തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പ്രിയ കോളശ്ശേരി, കൊലമാസ് കിച്ചണ്‍, തിരുവനന്തപുരം.

1. കാന്താരിമുളക് – അരക്കിലോ

കാന്താരിയില – ഒരു പിടി

2. വെള്ളം – രണ്ടര ലീറ്റർ

വെളുത്ത ഉണക്കമുന്തിരി – 250 ഗ്രാം

ബാർലി അരി – ഒരു പിടി

യീസ്റ്റ് – അര ചെറിയ സ്പൂൺ

പഞ്ചസാര - ഒരു കിലോ

പാകം ചെയ്യുന്ന വിധം

∙ കാന്താരിയിലയും മുളകും കൂടി നന്നായി കഴുകി വെയിലത്തിട്ട് ഉണക്കി എടുക്കണം.

∙ പത്തു കാന്താരിമുളകെടുത്തു മുഴുവൻ പൊട്ടാത്ത വി ധം ചെറുതായി ചതച്ചെടുക്കണം.

∙ ഭരണിയിൽ വെള്ളമയം തീരെ ഇല്ലാത്ത കാന്താരിമുള കും ചതച്ച കാന്താരിമുളകും ഇലയും രണ്ടാമത്തെ ചേ രുവയും ചേർക്കുക. ഭരണി അടച്ചു കെട്ടിവയ്ക്കുക. 

∙ മൂന്നാംദിവസം കാന്താരിയില മാത്രം കോരി മാറ്റുക.

∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി കൊണ്ട് ഇളക്കി കൊടുക്കണം.

∙ പത്തു ദിവസത്തിനു ശേഷം പകുതി കാ‍ന്താരി കോരി മാറ്റുക. ഇങ്ങനെ അഞ്ചു ദിവസം കൂടുമ്പോൾ മുഴുവൻ കാന്താരിയും കുറേശ്ശേ വീതം കോരി മാറ്റണം.

∙ 24 ദിവസം കഴിയുമ്പോൾ വൈൻ അരിച്ചു വേറൊരു ഭ രണിയിലേക്ക് മാറ്റണം.

∙ ഒരു മാസത്തിനു ശേഷം കുപ്പികളിലാക്കാം.

∙ എരിവ് ക്രമീകരിക്കാനാണ് കാന്താരി കുറേശ്ശെ വീതം കോരി മാറ്റുന്നത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കാ‍ന്താരി വൈൻ.

Tags:
  • Pachakam