Friday 17 November 2023 02:36 PM IST : By സ്വന്തം ലേഖകൻ

രുചികരമായ നൂഡിൽ ബോൾസ്; മാഗി കൊണ്ടൊരു കിടിലന്‍ വിഭവം

Noodle-Balls തയാറാക്കിയത്: മെർലി എം. എൽദോ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: നിഷ ജോർജ് പൂതികോട്ട്, കൊച്ചി.

1. മാഗി നൂഡിൽസ് – രണ്ടു കപ്പ്, വേവിച്ചത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ചെമ്മീൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കൂൺ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

2. മുട്ട – ഒന്ന്, അടിച്ചത്

3. വെർമിസെല്ലി  – 100 ഗ്രാം

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചെറിയ ഉരുളകളാക്കിയ ശേഷം ഇഷ്ടമുള്ള ആകൃതിയിലാക്കുക.

∙ ഇതു മുട്ടയടിച്ചതിൽ മുക്കി വെർമിസെല്ലിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.

Tags:
  • Pachakam