Monday 25 March 2024 11:11 AM IST : By സ്വന്തം ലേഖകൻ

നാളെ പെസഹാ വ്യാഴം, ‘കടന്നുപോകൽ’ അനുസ്മരിച്ചു പെസഹാ അപ്പവും പെസഹാപ്പാലും!

pesaha

പെസഹാ അപ്പം

1.അരിപ്പൊടി – ഒരു കപ്പ്

2.ഉഴുന്ന് – രണ്ടു വലിയ സ്പൂൺ

3.തേങ്ങ – ഒരു കപ്പ്

  ചു‌വന്നുള്ളി – അഞ്ച്

  വെളുത്തുള്ളി – മൂന്ന് അല്ലി

  ജീരകം – അര ചെറിയ സ്പൂൺ

  വെള്ളം – കാൽ കപ്പ്

4.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഉഴുന്ന് അല്പം വെള്ളത്തിൽ കുതിർത്ത് വച്ച് വെള്ളം കൂട്ടി അരയ്ക്കുക.ഇതിലേക്ക് അരിപ്പൊടി ചേർത്തു വീണ്ടും നന്നായി അരയ്ക്കുക.

∙ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു അരയ്ക്കുക. അധികം അരഞ്ഞുപോകരുത്.

∙ഇത് ഒരു ബൗളിലാക്കി ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു പത്തു മിനിറ്റ് മാറ്റി വയ്ക്കുക. 

∙ശേഷം മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക.

പെസഹാപ്പാൽ

1.ശർക്കര – കാൽ കിലോ

2.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത

ഒന്നാം പാൽ – അരക്കപ്പ്

രണ്ടാം പാൽ – ഒന്നരക്കപ്പ്

3.ചുക്കപ്പൊടി – കാൽ ചെറിയ സ്പൂൺ

‌ ഉപ്പ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് എടുക്കുക.

∙ഇതിലേക്കു രണ്ടാം പാൽ ചേർത്തു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ അരിപ്പൊടി അല്പം വെള്ളത്തിൽ കലക്കി ചേർക്കുക.

∙കുറുകി വരുമ്പോൾ ഒന്നാം പാലിൽ മൂന്നാമത്തെ ചേരുവ ചേർത്ത് ശർക്കര മിശ്രിതത്തിൽ ഒഴിച്ച് തിളയ്ക്കുന്നതിനു മുമ്പ് വാങ്ങുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam