Wednesday 30 December 2020 03:16 PM IST : By Ammu Mathew

കൊതിപ്പിക്കും രുചിയിൽ മട്ടൺ ഡ്രൈ ഫ്രൈ!

സഹ

മട്ടൺ ഡ്രൈ ഫ്രൈ

1.എണ്ണ – നാലു വലിയ സ്പ‌ൂൺ

2.ജീരകം – രണ്ടു വലിയ സ്പൂണ്‍

വഴനയില – നാല്

കറുവാപ്പട്ട – നാലു കഷണം

പച്ച ഏലയ്ക്ക – മൂന്ന്

കറുത്ത ഏലയ്ക്ക – ആറ് വലുത്

3.സവാള – അരക്കിലോ

4.ഇഞ്ചി അരച്ചത് – മൂന്ന് വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

5.മട്ടൺ – ഒരു കിലോ

6.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

7.തക്കാളി – 250 ഗ്രാം

മല്ലിയില അരിഞ്ഞത് – പാകത്തിന്

8.ഉപ്പ് – പാകത്തിന്

9.ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി, രണ്ടാമത്തെ ചേരുവ യഥാക്രമം ചേർത്തു മൂപ്പിക്കുക.

  • ഇതിലേക്കു സവാള ‌ചേർത്തു വഴറ്റി ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തിളക്കണം.

  • നന്നായി വഴന്ന ശേഷം കഷണങ്ങളാക്കി വച്ചിരിക്കുന്ന മട്ടൺ ചേർത്തിളക്കി ചെറുത‌ീയിൽ വേവിക്കുക.

  • 10 മിനിറ്റിനു ശേഷം മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്തിളക്കി വേവിക്കണം.

  • ഇതിലേക്ക‌ു തക്കാളിയും മല്ലിയിലയും ചേർത്തിളക്കി വേവിക്കണം.

  • മട്ടൺ പച്ചപപ്പായ അരച്ചതു പുര‌ട്ടി വച്ചിരിക്കുന്നതാണെങ്കിൽ എളുപ്പം വേവും. അല്ലെങ്കിൽ പ്രഷർകുക്കറിലാക്കി വേവിക്കുക.

  • പാകത്തിനുപ്പും ചേർത്തിളക്കുക. കറി പോലെ വേണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.

  • ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങുക.