Wednesday 02 April 2025 01:00 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് ലെമൺ ചിക്കൻ; ഇത് വേറിട്ട രുചി

Orange-lemon-chicken തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകള്‍ തയാറാക്കിയത് : ബീന മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: ആസിഫ് അലി, എക്സിക്യൂട്ടീവ് ഷെഫ്, ഹോട്ടല്‍ കാസിനോ, വില്ലിങ്ടണ്‍ ഐലന്റ്, കൊച്ചി.

1. ചിക്കന്റെ തുടഭാഗം – ആറ്

2. തൈം – ഒരു കെട്ട്

3. നാരങ്ങ – ഒന്ന്

4. മാർമലേഡ് – നാലു വലിയ സ്പൂൺ

5. ഓറഞ്ച്  – രണ്ട്

6. സവാള – രണ്ട്, നീളത്തിൽ കഷണങ്ങളാക്കിയത്

7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8. കുസ്കുസ് – 250 ഗ്രാം

വെള്ളം – 250 മില്ലി

ചിക്കൻ സൂപ്പ് ക്യൂബ് – ഒന്ന്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ ചിക്കൻ വൃത്തിയാക്കി നന്നായി വരഞ്ഞു വയ്ക്കുക. വരഞ്ഞ കുഴികളിൽ തൈം അമർത്തി വയ്ക്കുക.

∙ ഇനി നാരങ്ങയുടെ തൊലി ചുരണ്ടിയെടുക്കുക. നീരും പിഴിഞ്ഞെടുക്കണം. ഇവ രണ്ടും യോജിപ്പിക്കുക. ഇതിലേക്ക് രണ്ടു വലിയ സ്പൂൺ  മാർമലേഡും ഒരു ഓറഞ്ച് പിഴിഞ്ഞെടുത്ത ജ്യൂസും േചർക്കണം. ഇതാണ് ജ്യൂസ്.

∙ ബാക്കിയുള്ള ഓറഞ്ച് നീളത്തിൽ കഷണങ്ങളാക്കി വയ്ക്കണം. സവാളയും നീളത്തിൽ കഷണങ്ങളാക്കി വയ്ക്കണം.

∙ ചിക്കൻ അവ്ൻപ്രൂഫ് ഡിഷിൽ നിരത്തി അതിനടിയി ൽ അങ്ങിങ്ങായി ഓറഞ്ചും സവാളയും കഷണങ്ങളാക്കിയതും നിരത്തണം. ഇതിനു മുകളിലേക്കു തയാറാക്കി വച്ചിരിക്കുന്ന ജ്യൂസ് ഒഴിച്ച്, പാകത്തിനുപ്പും കുരു മുളകുപൊടിയും േചർത്തു ചൂടാക്കിയിട്ടിരിക്കുന്ന അ വ്നിൽ വച്ച് 45 മിനിറ്റ് ബേക്ക് െചയ്യുക. ചിക്കൻ നന്നായി വെന്തു ഗോൾഡൻ നിറമാകണം.

∙ എട്ടാമത്തെ േചരുവ യോജിപ്പിച്ചു വേവിച്ചു കുസ്കുസ് തയാറാക്കണം.

∙ ചിക്കൻ ബേക്ക് ചെയ്ത ഡിഷിൽ നിന്ന് അൽപം ജ്യൂസ് എടുത്തു കുസ്കുസിൽ േചർത്തിളക്കിയ ശേഷം കുസ്കുസ് ഒരു പാത്രത്തിനു നടുവിൽ വയ്ക്കുക. ചുറ്റിനുമായി ബേക്ക് െചയ്ത ചിക്കന്‍ കാലുകളും വച്ച് തൈം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam