Friday 20 January 2023 04:33 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും സ്പാനിഷ് ആമണ്‍ കേക്ക്; സ്പെഷല്‍ റെസിപ്പി

Spanish-almond-cake തയാറാക്കിയത്: മെർലി എം. എൽദോ, ശില്‌പ ബി. രാജ്. ഫോട്ടോ: സരുണ്‍ മാത്യു. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ദീപ്തി ജോസഫ് പട്ടം, തേവര, കൊച്ചി

1. മുട്ട – നാല്

പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

2. ബദാം പൊടിച്ചത് – രണ്ടു കപ്പ്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍

3. ഐസിങ് ഷുഗര്‍ – രണ്ടു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ എട്ടിഞ്ചു വലുപ്പമുള്ള കേക്ക് പാനില്‍ ബട്ടര്‍ പേപ്പറിട്ട് താഴെയും വശങ്ങളിലുമായി വെണ്ണ പുരട്ടി മൈദ തൂവി വയ്ക്കണം. ആമണ്‍ ഫ്ളോറിന് മൈദയെക്കാള്‍ കൂടുതല്‍ നനവുള്ളതിനാല്‍ കേക്ക് ഒട്ടിപ്പിടിക്കാതിരിക്കാന്‍ നന്നായി വെണ്ണ പുരട്ടണം.

∙ ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും നന്നായി അടിച്ചു യോജിപ്പിക്കുക. ഇളം നിറമാകുമ്പോള്‍ ഐസിങ് ഷുഗർ ചേര്‍ത്ത് ഒരു തവി കൊണ്ടു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ഈ മിശ്രിതം തയാറാക്കിയ കേക്ക്പാനില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് ഏകദേശം അരമണിക്കൂര്‍ ബേക്ക് ചെയ്യുക.

∙ അവ്നില്‍ നിന്നു പുറത്തെടുത്തു ചൂടാറിത്തുടങ്ങുമ്പോൾ കേക്ക് പാനിൽ നിന്നെടുത്തു കൂളിങ് റാക്കിലേക്കു മാറ്റി നന്നായി ചൂടാറാന്‍ വയ്ക്കണം. മുകളില്‍ ഐസിങ് ഷുഗര്‍ വിതറി സ്ലൈസ് ചെയ്തു വിളമ്പാം.

Tags:
  • Pachakam