മാംസാഹാരം കഴിക്കാത്തവർക്കായി ഇതാ സ്വാദിഷ്ടമായ ഒരു ഡിഷ്, തലശ്ശേരി വെജിറ്റബിൾ കുറുമ! ഇടിയപ്പം, അപ്പം, ദോശ എന്നിവയ്ക്കൊപ്പം സൂപ്പർ കോമ്പിനേഷനാണ് ഈ വിഭവം. റെസിപ്പി ഇതാ;
ചേരുവകൾ
1. തേങ്ങ – ഒന്ന്, ചുരണ്ടിയത്
പച്ചമുളക് – രണ്ട്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകം – 20 ഗ്രാം
2. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് – 50 ഗ്രാം വീതം ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയത്
ഗ്രീൻപീസ് – 30 ഗ്രാം
3. എണ്ണ – 20 മില്ലി
4. കറിവേപ്പില – 10 ഗ്രാം
സവാള – 50 ഗ്രാം, പൊടിയായി അരിഞ്ഞത്
5. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.
∙ പച്ചക്കറികൾ അൽപം വെള്ളവും ഉപ്പും ചേർത്തു പ്രഷർ കുക്കറിലാക്കി വേവിക്കണം. പച്ചക്കറികൾ വെന്തുടയരുത്.
∙ പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും സവാളയും വഴറ്റു ക. സവാള കണ്ണാടിപ്പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കു ന്ന പച്ചക്കറികളും പാകത്തിനുപ്പും വെള്ളവും ചേർത്ത് അ ഞ്ചു മിനിറ്റ് വേവിക്കണം. വെള്ളം അധികമാകരുത്.
∙ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് അഞ്ച്–ആറു മിനിറ്റ് വഴറ്റുക. പച്ചമണം മാറണം.
∙ കുറുമ കുറുകിയിരിക്കുന്ന പാകത്തിനു വാങ്ങി മല്ലിയില കൊ ണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ബബിൾ കഫേ, താജ് ഗേറ്റ്വേ, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ജോസഫ് ലൈജു, സിഡിപി, ബബിൾ കഫേ, താജ് ഗേറ്റ്വേ, കൊച്ചി.