Thursday 12 October 2023 10:38 AM IST

ചോറിനു കറി ഇതെങ്കിൽ പാത്രം കാലിയാകുന്നതിറിയില്ല, തയാറാക്കാം വെണ്ടയ്ക്ക മോരുകറി!

Liz Emmanuel

Sub Editor

vendakka

വെണ്ടയ്ക്ക മോരുകറി

1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

2.വെണ്ടയ്ക്ക – 150 ഗ്രാം, വട്ടത്തിൽ അരിഞ്ഞത്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

5.വറ്റൽമുളക് – രണ്ട്

ഇഞ്ചി – ഒരിഞ്ചു കഷണം, ചതച്ചത്

വെളുത്തുളളി – നാല് അല്ലി, ചതച്ചത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

8.തക്കാളി – ഒന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

9.തൈര് – ഒരു കപ്പ്, ഉടച്ചത്

പാകം ചെയ്യുന്ന വിധം

∙പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക രണ്ടു മിനിറ്റു വഴറ്റി മാറ്റി വയ്ക്കണം.

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙പൊടികൾ ചേർത്തു വഴറ്റിയ ശേഷം തക്കാളിയും പാകത്തിനുപ്പും ചേർത്തു വഴറ്റുക.

∙ഇതിലേക്കു വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു ഒരു മിനിറ്റു വഴറ്റി ഉടച്ചു വച്ചിരിക്കുന്ന തൈരും ചേർത്തിളക്കി യോജിപ്പിക്കണം.

∙തൈരു നന്നായി ചൂടാകുമ്പോള്‍ വാങ്ങുക.

∙ചോറിനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam