Thursday 28 December 2023 03:13 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം കിടിലൻ രുചിയിൽ ചിക്കൻ മസാല, വെറൈറ്റി റെസിപ്പി!

chicken masalaa

ചിക്കൻ മസാല

1.ചിക്കൻ – ഒരു കിലോ

2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

കട്ടത്തൈര് – അരക്കപ്പ്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – കാൽ കപ്പ്

4.ജീരകം – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

ഏലയ്ക്ക – നാല്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്

‌ ബേ ലീഫ് – രണ്ട്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

5.സവാള – മൂന്ന്, അരിഞ്ഞത്

6.തക്കാളി – നാല്, അരച്ചത്

7.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ചിക്കൻ ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ തക്കാളി അരച്ചതു ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റണം.

∙ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.