Saturday 20 August 2022 11:17 AM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ചിക്കൻ മസാല പെരട്ട്, ഈസി റെസിപ്പി!

perattu

ചിക്കൻ മസാല പെരട്ട്

1.ചിക്കൻ കഷണങ്ങളാക്കിയതയ് – 300 ഗ്രാം

2.വെളുത്തുള്ളി – മൂന്ന് അല്ലി

  ഇഞ്ചി – അരിഞ്ചു കഷണം

  ചുവന്നുള്ളി – എട്ട്

  പെരുംജീരകം – ഒരു ചെറിയ സ്പൂൺ

  കുരുമുളക് – ഒരു ചെറിയ സ്പൂൺ

  കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

  മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

  ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

  വിനാഗിരി – ഒരു വലിയ സ്പൂൺ

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.കറിവേപ്പില – ഒരു തണ്ട്

5.വെള്ളം – കാൽ കപ്പ്

6.മല്ലിയില, ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു നന്നായി അരയ്ക്കുക.

∙ഇത് ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില വഴറ്റുക. ഇതിലേക്കു ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ പാനിലേക്ക് ബാക്കിയുള്ള അരപ്പ് കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.

∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു വേവിച്ചു വറ്റിക്കുക.

∙മല്ലിയില ചേർത്തു വിളമ്പാം.