ചിക്കൻ പച്ചക്കറികൾക്കൊപ്പം
1. ചിക്കൻ - മുക്കാൽ കിലോ
2. ഉപ്പ് - പാകത്തിന്
വിനാഗിരി - ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ
3. എണ്ണ - പാകത്തിന്
4. സോയാസോസ് - രണ്ടു ചെറിയ സ്പൂൺ
5. െവളുത്തുള്ളി - അഞ്ച് അല്ലി, അരിഞ്ഞത്
6. സവാള - ഒന്ന്, നാലാക്കിയത്
7. കാരറ്റ്, ബ്രോക്ക്ലി തുടങ്ങിയ പച്ചക്കറികൾ - ഒരു കപ്പ്
8. സെലറി അരിഞ്ഞത് - കാൽ കപ്പ്
9. സ്റ്റോക്ക് - ഒരു കപ്പ്
ടുമാറ്റോ സോസ് - ഒരു വലിയ സ്പൂൺ
കോൺഫ്ളോർ - രണ്ടു ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത്
10.പഞ്ചസാര - ഒരു ചെറിയ സ്പൂൺ
11.ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു വറുത്തു വാങ്ങുന്നതിനു തൊട്ടുമുമ്പ് സോയാസോസ് ചേർത്തു വാങ്ങുക.
∙അൽപം എണ്ണ ചൂടാക്കി, സവാള ചേർത്തു വഴറ്റിയ ശേഷം പച്ചക്കറികൾ ചേർത്തു വഴറ്റുക.
∙ഇതിലേക്കു സെലറിയും േചർത്തു വേവിക്കണം.
∙പച്ചക്കറികൾ വെന്ത ശേഷം ചിക്കൻ ചേർത്തിളക്കി, ഒമ്പതാമത്തെ ചേരുവയും േചർത്തിളക്കുക.
∙പഞ്ചസാര ചേർത്തിളക്കി ഉപ്പും കുരുമുളകും പാകത്തിനാക്കി വാങ്ങുക.