Monday 08 January 2024 03:04 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ഡൈനമൈറ്റ് പ്രോൺസ്, ഈസി റെസിപ്പി ഇതാ!

dynamite shrimp

ഡൈനമൈറ്റ് പ്രോൺസ്

1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞത് – 300 ഗ്രാം

2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വിനാഗിരി – കാൽ കപ്പ്

വെള്ളം – ഒരു കപ്പ്

3.‌മുട്ട – രണ്ട്

കുരുമുളകുപൊടി – പാകത്തിന്

സോയ സോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.മൈദ – അരക്കപ്പ്

കോൺഫ്ലോർ – അരക്കപ്പ്

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

5.എണ്ണ – വറുക്കാൻ പാകത്തിന്

ഡൈനമൈറ്റ് സോസിന്

6.മയോണീസ് – ഒരു കപ്പ്

സ്വീറ്റ് ചില്ലി സോസ് – അരക്കപ്പ്

ശ്രീരച്ച സോസ് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ചെമ്മീനും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ നന്നായി അടിച്ചു പതപ്പിച്ചു വയ്ക്കുക.

∙മറ്റൊരു ബൗളിൽ നാലാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

∙ചെമ്മീൻ ഒരോന്നും എടുത്ത് മുട്ട മിശ്രിതത്തിൽ മുക്കി മൈദ മിശ്രിതത്തിൽ പൊതിയുക.

∙ഇതു ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙ആറാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു സോസ് തയാറാക്കുക.

∙വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ സോസിൽ ചേർത്തു യോജിപ്പിച്ച് സ്പ്രിങ് അണിയനും ലെറ്റൂസും കൊണ്ട് അലങ്കരിച്ചു വിളമ്പാം.