Tuesday 27 July 2021 12:45 PM IST : By Ammu Mathew

ഒരു നാടൻ ചിക്കൻ കറി, ഈസി റെസിപ്പി!

chthhjj

ചിക്കൻ കറി

1.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

2.സവാള – രണ്ടു ചെറുത്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

3.മീറ്റ് മസാലപ്പൊടി – രണ്ടര–മൂന്നു വലിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

കറുവാപ്പട്ട – ഒരു കഷണം

തക്കാളി – മൂന്ന്–നാല്, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

4.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്

5.തേങ്ങാപ്പാൽ – മുക്കാൽ കപ്പ്

വെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙സവാള മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്ത് എട്ട്–പത്തു മിനിറ്റ് നന്നായി വേവിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. മസാല മൂത്ത മണം വരുമ്പോൾ ചിക്കൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ചിക്കൻ ഇളം ബ്രൗൺ നിറമാകുമ്പോൾ തേങ്ങാപ്പാലും വെള്ളവും ചേർത്തു വേവിക്കുക. തിളച്ച ശേഷം പാകത്തിനുപ്പു ചേർത്ത് തീ കുറച്ചു വച്ചു വേവിക്കണം.

∙ഗ്രേവി കൂടുതൽ വേണമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കാം. കുറുകിയിരിക്കമെങ്കിൽ ചെറുതീയിൽ വച്ചു വെള്ളം വറ്റിച്ചെടുക്കുക.