Monday 25 March 2024 03:01 PM IST : By Deepthi Philips

അഞ്ചു മിനിറ്റിൽ നേന്ത്രപ്പഴം കൊണ്ടു പാത്രം നിറയെ പലഹാരം, ഇതാ പുതുരുചി!

bananaaaaafri

അഞ്ചു മിനിറ്റിൽ നേന്ത്രപ്പഴം കൊണ്ടു പാത്രം നിറയെ പലഹാരം, ഇതാ പുതുരുചി!

വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രണ്ടു പഴം ഉണ്ടെങ്കിൽ വെറൈറ്റി ആയ ബനാന ഫ്രൈ പെട്ടെന്ന് തന്നെ റെഡിയാക്കാം

ചേരുവകൾ

1.പഴം - രണ്ടെണ്ണം

2.കോൺഫ്‌ളോർ – കാൽ കപ്പ

3.ഗോതമ്പുപൊടി - അരക്കപ്പ്

4.പഞ്ചസാര - 3 ടീസ്പൂൺ

5.മഞ്ഞൾപൊടി - അര ടീസ്പൂൺ

6.ഉപ്പ് - ഒരു നുള്ള്

7.വെള്ളം - പാകത്തിന് ‌

8.ഹണി കോട്ടഡ് കോൺഫ്ലേക്സ് - ഒരു കപ്പ്

9.എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙പഴം തൊലി കളഞ്ഞതിനുശേഷം എട്ടായി ചെറുതായി നുറുക്കിയെടുക്കാ.

∙മറ്റൊരു പാത്രത്തിലേക്ക് കോൺഫ്‌ളോർ, ഗോതമ്പുപൊടിയും, പഞ്ചസാരയും, മഞ്ഞൾപ്പൊടിയും, ഉപ്പും, ആവശ്യത്തിന് വെള്ളവും കൂടെ ചേർത്തു നന്നായി കലക്കി എടുക്കുക.

∙ഇത് ദോശമാവിനെക്കാളും കുറച്ചുകൂടി കട്ടിയായ പരുവത്തിൽ വേണം കലക്കിയെടുക്കാൻ.
∙കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്കു ഇട്ടശേഷം കൈ വച്ചു
ചെറുതായിട്ടൊന്നു പൊടിച്ചെടുക്കുക.

∙ഇനി നമ്മൾ നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനുശേഷം കോൺഫ്ലേക്സിൽ പൊതിഞ്ഞെടുക്കാം എല്ലാം ഇതേപോലെ ചെയ്തതിനുശേഷം ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം. സ്വാദിഷ്ടമായ ബനാന ഫ്രൈ റെഡി.

Tags:
  • Pachakam
  • Snacks