Wednesday 03 January 2024 12:40 PM IST : By Deepthi Philips

ഞൊടിയിടയിൽ നാവിൽ അലിഞ്ഞിറങ്ങും പുഡിങ്, തയാറാക്കാം ഈസിയായി!

caramel bis pud

വെറും 5 മിനിറ്റു കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും പുഡിങ്. അപാര രുചിയുമാണ്. എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

•പാൽ - മൂന്ന് ലിറ്റർ

•കസ്റ്റാർഡ് പൗഡർ - 4 ടേബിൾസ്പൂൺ

•പാൽപ്പൊടി - നാല് ടേബിൾസ്പൂൺ

•പഞ്ചസാര - അഞ്ച് ടേബിൾ സ്പൂൺ

•ബിസ്ക്കറ്റ് - 10

•വാനില എസൻസ് - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

•ഒരു ചെറിയ പാനിൽ കാൽ കപ്പ് പഞ്ചസാര ഇട്ട് അത് നന്നായി കാരമലൈസ് ആകുന്നവരെ ചൂടാക്കുക. കാരമലൈസ് ആയി കഴിഞ്ഞാൽ പുഡിങ് തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ചുറ്റിച്ചെടുക്കാം.

•മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബിസ്ക്കറ്റ് ഇട്ട് പൊടിച്ചെടുക്കുക. ശേഷം ബാക്കിയെല്ലാം ചേരുവകളും കൂടെ അതിലേക്കിട്ട് നന്നായി അടിച്ചെടുക്കാം.

•ഒരു പാത്രം അടുപ്പിൽ വച്ച് അടിച്ചെടുത്ത മിശ്രിതം ഒരു അരിപ്പയിൽ കൂടെ ഒഴിക്കുക. ചെറിയ തീയിൽ നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിക്കുമ്പോൾ കുറുകി വരും.

∙നന്നായി കുറുകിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് നമ്മൾ നേരത്തെ തയാറാക്കി വച്ച പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം.

∙ഇത് തണുക്കാൻ ആയിട്ട് മാറ്റിവയ്ക്കാം.

∙തണുത്തതിനുശേഷം ഫ്രിഡ്ജിലേക്ക് വച്ച് രണ്ടുമണിക്കൂർ കഴിയുമ്പോൾ പാത്രം തിരിച്ചിട്ട് പുഡിങ് മുറിച്ചെടുക്കാം.

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts