1. കാരറ്റ് – നാലെണ്ണം
2. നെയ്യ് – രണ്ടര വലിയ സ്പൂൺ
3. കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂൺ, നുറുക്കിയത്
4. പാൽ – മൂന്നു വലിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
6. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
7. ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
8. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ കാരറ്റ് തൊലി കളഞ്ഞു തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വയ്ക്കുക.
∙ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.
∙ ഇതേ പാനിൽ കാരറ്റ് ചേർത്തു ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം.
∙ ഇതിലേക്കു പാൽ ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയശേഷം തേങ്ങ ചുരണ്ടിയതു ചേർത്തിളക്കുക.
∙ ഇനി കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടൻസ്ഡ് മിൽക്ക് വറ്റി വരുന്നതാണു പാകം.
∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.
∙ പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില് പൊതിഞ്ഞു പാത്രത്തിൽ നിരത്തിയോ പേപ്പർ കപ്പിൽ വച്ചോ വിളമ്പാം.
മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ പങ്കു വയ്ക്കുന്ന പംക്തി. ഇത്തവണ സമ്പാൽ ചിക്കൻ- ഷൈനി സജിത്, സൗത്ത് ആഫ്രിക്ക
അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്റ വിലാസവും പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട വിലാസം vanithadesk@mmp.in ഫോട്ടോ JPEG file ആയി അയയ്ക്കുക.