Monday 09 October 2023 03:37 PM IST : By Subha C.T

കഴിച്ചിട്ടുണ്ടോ ഇങ്ങനെ ഒരു ചിപ്സ്, തനി നാടൻ ചേരുവ കൊണ്ടൊരു സ്നാക്ക് റെസിപ്പി!

chips

കപ്പ വച്ചും ഉരുളക്കിഴങ്ങു വച്ചും ഏത്തയ്ക്ക വച്ചും ചിപ്സ് തയാറാക്കാറുണ്ട്. എന്നാൽ ഈ ഒരു ഐറ്റം വച്ച് തയാറാക്കിയിട്ടുണ്ടോ? ഇതാ നല്ല ക്രിസ്പി ചേന ചിപ്സ് റെസിപ്പി...

ചേരുവകൾ

1.ചേന – ഒരു കഷ്ണം

2.മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
3.മുളകുപൊടി – അര ടീസ്പൂൺ

4.ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
ചേന വൃത്തിയാക്കി നുറുക്കുക.

∙അതിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ചേർത്തു നന്നായി യോജിപ്പിച്ചു കുറച്ചു സമയം വയ്ക്കുക.

∙വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ചേന കഷ്ണങ്ങൾ ചേർത്തു കൊടുക്കുക.

∙തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks