Thursday 11 April 2024 11:11 AM IST : By Deepthi Philips

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച എണ്ണയില്ലാ പലഹാരം!

banasnaclk

നാലുമണിക്കു എന്തു പലഹാരം തയാറാക്കും എന്ന ആവലാതിയാണോ..ഇതാ എണ്ണ അൽപം പോലും ചേർക്കാത്ത കിടിലൻ പലഹാരം..അതും നേന്ത്രപ്പഴം കൊണ്ട്...

ചേരുവകൾ

•അരിപ്പൊടി - 1½ കപ്പ്

• നേന്ത്രപ്പഴം - 2

•ഏലയ്ക്കപൊടി - 1 ടീസ്പൂൺ

•തേങ്ങ ചിരകിയത് - ¾ കപ്പ്

•അണ്ടിപ്പരിപ്പ് - 1/2 കപ്പ്

•ശർക്കര - 150 ഗ്രാം

•വെള്ളം - ¼ കപ്പ്

തയാറാക്കുന്ന വിധം

∙150 ഗ്രാം ശർക്കരയിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് അരിച്ചതിനുശേഷം ശേഷം ചൂടാറാൻ മാറ്റിവയ്ക്കാം.

•ഏത്തപ്പഴം ആവിയിൽ വേവിച്ചു നല്ല മയത്തിൽ അരച്ചെടുക്കുക.

∙ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്തു കുഴയ്ക്കുക.

∙ശേഷം അരക്കപ്പ് അണ്ടിപ്പരിപ്പ് അരിഞ്ഞതും മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ചേർത്തു കുഴയ്ക്കുക.

∙അതിനുശേഷം ചൂടാറിയ ശർക്കരപാനി, മധുരം നോക്കി ഒഴിച്ചു കൊടുക്കാം.

∙ശേഷം കുറച്ചുകൂടി അരിപ്പൊടി ഇട്ടുകൊടുത്ത് വീണ്ടും കുഴയ്ക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി എടുത്തതിനു ശേഷം 10 മിനിറ്റ് ആവി വരുന്ന അപ്പച്ചെമ്പിൽ വെച്ച് വേവിക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks