Friday 22 December 2023 12:21 PM IST : By Midhila Cheruvalli

അപാര രുചിയിൽ തയാറാക്കാം ഫ്രൂട്ട് പുഡിങ്, അതും ഹെൽതിയായി!

fruit pudding

കുട്ടികള്‍ പു‍ഡിങ് ചോദിച്ചു വാശിപിടിച്ചാൽ ഇനി മടി വേണ്ട. ഇങ്ങനെ തയാറാക്കി നൽകൂ. ടേസ്‌റ്റിയുമാണ് ഹെൽതിയുമാണ്....

ചേരുവകൾ

1.പാൽ - 1.5 ലിറ്റർ

2.കൂവപ്പൊടി - 2-3 ടേബിൾ സ്പൂൺ

3.മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

4.പഞ്ചസാര - 4 ടേബിൾ സ്പൂൺ

5.വാനില എസൻസ് - 1/2 ടീസ്പൂൺ

6.ചെറുപഴം - 2 എണ്ണം

7.ആപ്പിൾ - 1എണ്ണം

8.മാതളം- 1 എണ്ണം

9.ഈന്തപ്പഴം - 10 എണ്ണം

10.തേൻ - 4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ഒരു ബൗളിൽ കൂവപ്പൊടി ഇട്ട് അതിലേക്ക് രണ്ട് സ്പൂൺ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്തു വയ്ക്കുക.

∙ബാക്കി പാൽ വലിയൊരു പാത്രത്തിൽ ഒഴിച്ചു തിളക്കാൻ വയ്ക്കുക.

∙പാൽ ചെറുതായി ചൂടാവുമ്പോൾ കൂവപ്പൊടി പാലിൽ കലക്കിയ മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കളറിനായി ഒരു നുള്ള് മഞ്ഞൾപൊടിയും ചേർക്കാം.

∙ഇനി ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി തിളക്കുന്നത് വരെ ഇളക്കി കൊടുക്കുക.

∙തിളച്ചശേഷം വാനില എസൻസ് ചേർത്ത് തീ ഓഫ് ചെയ്യുക. ഈ മിശ്രിതം ചൂടാറാൻ വയ്ക്കുക. ഒരുക്കി വെച്ച പഴങ്ങൾ ചെറുതായി മുറിക്കുക. ∙ഈന്തപ്പഴവും കുരുകളഞ്ഞ് മുറിച്ചുവയ്ക്കുക. ഇനി ഗ്ലാസുകളിൽ പഴങ്ങളും ഈന്തപ്പഴവും പാൽമിശ്രിതവും ലെയറുകളായി ചേർത്ത് മുകളിൽ തേനും ഒഴിച്ച് ഫ്രിജിൽ തണുപ്പിക്കാൻ അരമണിക്കൂർ വയ്ക്കുക. ∙സ്വാദിഷ്ടവും ആരോഗ്യപ്രദമായ ഫ്രൂട്ട് പുഡിങ് തയാർ.

Tags:
  • Cookery Video
  • Desserts
  • Pachakam