Thursday 24 May 2018 03:46 PM IST : By സ്വന്തം ലേഖകൻ

ഇത് റോയലല്ല, എങ്കിലും സൂപ്പറാ! നന്നാരി സർബത്ത് ഫലൂദ തയാറാക്കുന്ന വിധം

nannarisarbhath-falooda

സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു ഫലൂദയാണ് നന്നാരി സർബത്ത് ഫലൂദ. പേര് പോലെത്തന്നെ അത്രയ്‌ക്ക് രുചിയാണ് ഈ വിഭവത്തിന്. ഈ രസികൻ വിഭവം തയാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം;

ആവശ്യമുള്ള ചേരുവകൾ

1) നന്നാരി സർബത്ത് - 4 ടേബിൾ സ്പൂൺ
2) പാൽ - 1 കപ്പ്
3) ഫ്രൂട്ട്സ് അരിഞ്ഞത് (മാങ്ങ, ആപ്പിൾ, ചെറുപഴം) ഷുഗർ സിറപ്പിൽ ഇട്ടു വെച്ചത് - 1 കപ്പ്
4) ചൈനാഗ്രാസ് വെള്ളത്തിൽ വേവിച്ച് 2 കളർ( റെഡ് , ഗ്രീൻ) ചേർത്ത് പാത്രത്തിലാക്കി സെറ്റ് ചെയ്തത് ചെറിയ പീസാക്കിയത് - 1/2 കപ്പ്
5) റോസ്റ്റ് ചെയ്യാത്ത സേമിയ വെള്ളത്തിൽ വേവിച്ച് ഊറ്റിവച്ച് തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു പഞ്ചസാര ചേർത്ത് ഫ്രിഡ്ജിൽ വച്ചത് - 1 കപ്പ്
6) കസ്കസ് കുതിർത്തത് - ആവശ്യത്തിന്
7) സ്ട്രോബെറി സിറപ്പ് - 2 ടേബിൾ സ്പൂൺ
8) അണ്ടിപ്പരിപ്പ് , പിസ്ത , ബദാം അരിഞ്ഞത് - 1/4 കപ്പ്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ നന്നാരി സർബത്ത്, പാൽ, സ്ട്രോബെറി സിറപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് കുതിർത്ത കസ്കസ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. പിന്നീട് അരിഞ്ഞുവച്ച ഫ്രൂട്ട്സ് ചേർത്ത് കൊടുക്കുക. സ്ക്വയർ പീസാക്കി കട്ട് ചെയ്ത റെഡ്, ഗ്രീൻ കളർ ചൈനാ ഗ്രാസും നട്ട്സും മിക്സ് ചെയ്യുക. ഇനി സെറ്റ് ചെയ്യുന്ന ഗ്ലാസിൽ കുറച്ചു കസ്കസ് ഇട്ടു മിക്സ് ചെയ്തുവച്ചിരിക്കുന്ന നന്നാരി പാൽ മിക്സ് ഇതിലേക്കൊഴിച്ച് കൊടുക്കുക. രുചികരമായ ഫലൂദ തയ്യാർ.

റെസിപ്പി അയച്ചുതന്നത്: ജെസ്‌ന