Wednesday 03 January 2024 12:28 PM IST : By Deepthi Philips

പനീറും മില്ലറ്റും ഉണ്ടെങ്കിൽ പെട്ടെന്ന് ഒരുക്കാം രുചിയൂറും ബ്രേക്ക് ഫാസ്റ്റ്!

millet dosaaa

മില്ലറ്റുകളിൽ ധാരാളം പ്രോട്ടീനും, ന്യൂട്രിയൻസും, ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം കൊളസ്ട്രോളും, പ്രമേഹവും, അമിതവണ്ണവും കുറയും. ഇതാ മില്ലറ്റു കൊണ്ട് ഈസി ബ്രേക്ക്ഫാസ്‌റ്റ് റെസിപ്പി.

ചേരുവകൾ

•വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

•പനീർ, ഗ്രേറ്റ് ചെയ്തത് - 1 കപ്പ്

•പച്ചമുളക്, അരിഞ്ഞത് - 2 ടീസ്പൂൺ

•ഇഞ്ചി, അരിഞ്ഞത് - 2 ടീസ്പൂൺ

•കാപ്സിക്കം, അരിഞ്ഞത് - 1/4 കപ്പ്

•സവാള, അരിഞ്ഞത് - 1/2 കപ്പ്

•മല്ലിയില, അരിഞ്ഞത് - 1/4 കപ്പ്

•സ്പ്രിങ് അണിയൻ, അരിഞ്ഞത് - 1/4 കപ്പ്

•ഉരുളക്കിഴങ്ങ്, പുഴുങ്ങി ഉടച്ചത് - 1/2 കപ്പ്

•മില്ലറ്റ് പൊടി - 1 കപ്പ്

തയാറാക്കുന്ന വിധം

•ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു സവാളയും ഇഞ്ചിയും പച്ചമുളകും ഇട്ടു ചെറുതായി വഴറ്റിയെടുക്കുക.

∙വഴന്നു കഴിഞ്ഞാൽ കാപ്സിക്കം അരിഞ്ഞതു ചേർക്കാം.

∙ഇതിലേക്ക് അരക്കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും, ഒരു കപ്പ് ഗ്രേറ്റ് ചെയ്ത പനീറും ചേർത്തു നന്നായി വഴറ്റുക.

∙ഒരു കപ്പ് മില്ലറ്റ് പൊടി കൂടെ ചേര്‍ത്തു നന്നായി കുഴഞ്ഞു ഒരു ഉണ്ട പരുവത്തിൽ ആകുന്ന വരെ മയത്തിൽ ഇളക്കിയെടുക്കുക. ഇതു ചൂടാറാൻ മാറ്റിവയ്ക്കാം.
•കുറച്ചു ചൂടാറി വന്നാൽ ഒരു പാൻ അടുപ്പിൽ ചെറിയ ചൂടിൽ വയ്ക്കുക.

∙തയാറാക്കിയ മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ഒരു വാഴയിലയിൽ എണ്ണ തടവിയതിന് ശേഷം അതിലേക്ക് പരത്തി കൊടുക്കാം. ഒരുപാട് കനം കുറച്ച് പരത്തരുത്. ഓരോന്നായി ഇതുപോലെ പരത്തിയെടുക്കുക.

∙ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റ് റെഡി.

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes