Monday 25 March 2024 03:43 PM IST : By Mother’s Pantry

ഉരുളക്കിഴങ്ങു മിക്സിയിൽ അടിച്ചു നോക്കിയിട്ടുണ്ടോ, ഇതാ വെറൈറ്റി റെസിപ്പി!

potatpapad

ഉരുളക്കിഴങ്ങു മിക്സിയിൽ അടിച്ചു നോക്കിയിട്ടുണ്ടോ, ഇതാ വെറൈറ്റി റെസിപ്പി. ഇനി പൊട്ടേറ്റോ ചിപ്സ് തയാറാക്കാൻ ഈസിയാണ്.

ചേരുവകൾ

1.ഉരുളക്കിഴങ്ങ് – 1

2.എണ്ണ – 1/2 കപ്പ്

3.ഉപ്പ് – അര സ്പൂൺ

തയാറാക്കുന്ന വിധം

∙ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകി ചെറുതായി അരിഞ്ഞു നാലഞ്ച് വെള്ളത്തിൽ കഴുകിയശേഷം മിക്സി ജാറില് ഇട്ടു പേസ്റ്റാക്കി എടുക്കുക.

∙തയാറാക്കിയ പേസ്റ്റിന്റെ രണ്ടരട്ടി വെള്ളം ചേർത്തു മാവ് കുറുക്കി എടുക്കുക.

∙അൽപം തണുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ എണ്ണ തടവി ആവശ്യനുസരിച്ച് സൈസിൽ കോരിയൊഴിച്ച് ചിപ്സ് റെഡിയാക്കാം.

∙ഇതു വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video