Monday 29 April 2024 03:19 PM IST : By Deepthi Philips

ചോറിനൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ വെള്ളരിക്ക കറി, ഈസി റെസിപ്പി!

pulisserryyyyy

തൈര് ഒഴിക്കാതെ തന്നെ കിടിലൻ രുചിയിൽ വെള്ളരിക്ക കറി തയ്യാറാക്കാം.

ചേരുവകൾ

1.വെള്ളരിക്ക - അര കിലോ

2.വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ

3.ചെറിയ ഉള്ളി ചതച്ചത് - അരക്കപ്പ്

4.ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചത് - ഒരു ടേബിൾ സ്പൂൺ

5.കറിവേപ്പില - കുറച്ച്

6.പച്ചമുളക് - മൂന്നെണ്ണം

7.ചെറിയ ഉള്ളി - എട്ടെണ്ണം

8.തക്കാളി അരിഞ്ഞത് - ഒന്ന്

9.മുളകുപൊടി - മുക്കാൽ ടീസ്പൂൺ

10.ജീരകം - അര ടീസ്പൂൺ

11.മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

12.തേങ്ങ ചിരകിയത് - അര മുറി

13.കടുക് - ഒരു ടീസ്പൂൺ

14.ഉണക്കമുളക് - മൂന്നെണ്ണം

തയാറാക്കുന്ന വിധം

∙വെള്ളരിക്ക തൊലിയും കുരുവും കളഞ്ഞതിനുശേഷം ചെറുതാക്കി അരിഞ്ഞുവെക്കുക.

∙മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ നേരത്തെ ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്കിട്ട് വഴറ്റുക. പച്ചമുളകും കൂടെ ചതച്ച് ഇട്ടുകൊടുക്കാം.

∙ ഉള്ളി ചതച്ചത് അര കപ്പ് ഇട്ടുകൊടുത്ത് വീണ്ടും വഴറ്റുക. ഇനി ഒരു തക്കാളി അരിഞ്ഞതും കൂടി ഇട്ടുകൊടുക്കാം.

∙നന്നായി വഴന്നു കഴിഞ്ഞാൽ മുക്കാൽ ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞുവെച്ച വെള്ളരിക്ക കൂടി ഇട്ട് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം.

∙മിക്സിയുടെ ചെറിയ ജാറിൽ അര കപ്പ് തേങ്ങയും, അര ടീസ്പൂൺ ജീരകവും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, നാല് ചെറിയ ഉള്ളിയും, രണ്ട് വെളുത്തുള്ളിയും കൂടെ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരയ്ക്കുക.

∙വെള്ളരിക്ക നന്നായി വെന്ത് വന്നതിനു ശേഷം ഈ തേങ്ങ മിശ്രിതം വെള്ളരിക്ക കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. ശേഷം എല്ലാം കൂടെ തിളപ്പിക്കുക.

∙രണ്ട് മിനിറ്റ് തിളച്ചു കഴിഞ്ഞാൽ ചട്ടി ഇറക്കി വയ്ക്കാം. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിട്ട് വരുമ്പോൾ അതിലേക്ക് കടുകിട്ടു പൊട്ടിക്കാം.

∙കടുക് പൊട്ടി വന്നതിനുശേഷം, ചെറിയ ഉള്ളിയും കറിവേപ്പിലയും, ഉണക്കമുളകും കൂടിയിട്ട് നന്നായി വഴറ്റിയെടുക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച കറിയിലേക്ക് ഒഴിച്ച് അടച്ചു വയ്ക്കാം കുറച്ചു കഴിയുമ്പോൾ വീണ്ടും ഇളക്കി ചൂടോടെ ചോറിനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam