Monday 22 April 2024 01:31 PM IST

അപാര രുചിയിൽ സോയ ചങ്സ് കറി, ചപ്പാത്തിക്കും ചോറിനും ഒപ്പം കിടിലൻ!

Silpa B. Raj

soyaaaaaaa

സോയ ചങ്സ് കറി

1.സോയ ചങ്സ് – ഒരു കപ്പ്, കുതിർത്തത്

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ചിക്കൻ മസാലപൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

3.എണ്ണ – ഒരു ചെറിയ സ്പൂൺ

4.കറുവാപ്പട്ട – അരയിഞ്ചു കഷണം

ഏലയ്ക്ക – രണ്ട്

ജീരകം – അര ചെറിയ സ്പൂൺ

5.സവാള – ഒന്ന്, അരിഞ്ഞത്

6.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

7.തക്കാളി – ഒന്ന്, അരിഞ്ഞത്

8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

ചിക്കൻ മസാല പൊടി – ഒരു ചെറിയ സ്പൂൺ

8.കട്ടത്തൈര് – ഒരു വലിയ സ്പൂൺ

9.‌ചൂടു വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

10.മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙സോയ ചങ്സ് ഉപ്പു ചേർത്ത വെള്ളത്തിൽ തിളപ്പിച്ച് ഊറ്റി വെള്ളം മുഴുവൻ പിഴിഞ്ഞു വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് പത്തു മിനിറ്റു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ ആറാമത്തെ ചേരുവ വഴറ്റുക.

∙തക്കാളിയും ചേർത്തു അഞ്ചു മിനിറ്റു വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റി മൂടിവച്ചു വേവിക്കുക.

∙തക്കാളി വെന്ത് ഉടയുമ്പോൾ തൈരു ചേർത്തിളക്കി തയാറാക്കി വച്ചിരിക്കുന്ന സോയ ചങ്സും ഒൻപതാമത്തെ ചേരുവയും ചേർത്േതു മൂടി വച്ചു വേവിക്കണം.

∙ചാറു കുറുകി പാകമാകുമ്പോൾ മല്ലിയില വിതറി വാങ്ങാം.