Wednesday 18 November 2020 03:58 PM IST : By സ്വന്തം ലേഖകൻ

പത്തുമിനിറ്റിൽ തയാറാക്കാം സ്വാദിഷ്ടമായ മുള്ളങ്കി അച്ചാർ!

pic

മുള്ളങ്കി അച്ചാർ

1.മുള്ളങ്കി – അരക്കിലോ (വെളുത്ത മുള്ളങ്കിയും ചുവന്ന മുള്ളങ്കിയും സമം എടുക്കണം)

2.എണ്ണ – നാലു വലിയ സ്പൂൺ

3.കടുക് – രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

4.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

5.വെളുത്തുള്ളി – രണ്ടു കുടം

6.ഉപ്പ് – പാകത്തിന്

7.വിനാഗിരി – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • മുള്ളങ്കി തൊലികളഞ്ഞു വൃത്തിയാക്കി ഒരിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞു വയ്ക്കുക.

  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും മൂപ്പിച്ചശേഷം തീ അണയ്ക്കുക.

  • ഇതിലേയ്ക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

  • വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികൾ മുഴുവനോടെ എടുത്തതും ചേർത്തു തിരികെ അടുപ്പത്തു വച്ചു നന്നായി വഴറ്റുക.

  • ഇതിൽ ഉപ്പും അരിഞ്ഞുവച്ചിരിക്കുന്ന മുള്ളങ്കിക്കഷണങ്ങളും ചേർത്തിളക്കണം.

  • വിനാഗിരിയും ചേർത്തിളക്കി തിള വരുമ്പോൾ ഉപ്പു പാകത്തിനാക്കി വാങ്ങുക

  • ചൂടാറിയശേഷം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

  • ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.