Monday 01 January 2024 02:15 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റാർട്ടറായും സ്നാക്കായും വിളമ്പാം സുക്കീനി പൊട്ടേറ്റോ ടിക്കി, തയാറാക്കാം ഈസിയായി!

tikkiii zucchini

സുക്കീനി പൊട്ടേറ്റോ ടിക്കി
1.സുക്കീനി – ഒന്ന്, ഗ്രേറ്റ് ചെയ്തത്

ഉരുളക്കിഴങ്ങ് – രണ്ടു ചെറുത്, ഗ്രേറ്റ് ചെയ്തത്

കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്

ഉപ്പ് – പാകത്തിന്

2.മൊസറെല്ല ചീസ് – കാൽ കപ്പ്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – നാല് അല്ലി

മുട്ട – രണ്ട്

3.ബ്രെ‍‍ഡ് പൊടിച്ചത് – പാകത്തിന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പത്തു മിനിറ്റു വയ്ക്കുക.

∙ശേഷം കൈ കൊണ്ടു നന്നായി പിഴിഞ്ഞെടുത്തു വെള്ളം മുഴുവൻ കളയണം.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി പരത്തി ടിക്കിയുടെ ആകൃതിയിലാക്കുക.

∙ഓരോന്നും ബ്രെഡ് പൊടിച്ചതില്‍ പൊതിഞ്ഞു ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരാം.