1. ബിരിയാണി അരി – രണ്ടു കപ്പ്
2. നെയ്യ്, എണ്ണ – മൂന്നു വലിയ സ്പൂൺ വീതം
3. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 12 വീതം
4. സവാള കനം കുറച്ചരിഞ്ഞത് – ഒരു കപ്പ്
5. കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം
6. വെള്ളം – മൂന്നു കപ്പ്
7. ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു പകുതി നാരങ്ങയുേടത്
8. പച്ചമുളക് – നാല്, ചതച്ചത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഓരോ വലിയ സ്പൂൺ വീതം
9. തക്കാളി അരിഞ്ഞത് – അരക്കപ്പ്
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
മുളകുപൊടി – അര െചറിയ സ്പൂൺ
ഗരംമസാലപ്പൊടി – രണ്ടു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. കൂൺ നീളത്തിൽ അരിഞ്ഞത് – രണ്ടു കപ്പ്
11. മല്ലിയില, പുതിനയില – കാൽ കപ്പ് വീതം
പാകം െചയ്യുന്ന വിധം
∙ അരി കുതിർത്ത ശേഷം കഴുകി വാരി വയ്ക്കണം.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പകുതി നെയ്യും എണ്ണയും ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അൽപം സവാളയും േചർത്തു ഗോൾഡ ൻ നിറത്തിൽ വറുത്തു കോരി മാറ്റിവയ്ക്കുക.
∙ അതേ എണ്ണയിൽ അഞ്ചാമത്തെ േചരുവ േചർത്തു മൂപ്പിച്ചു വെള്ളവും നാരങ്ങാനീരും ഉപ്പും ചേർത്തു തിളയ്ക്കുമ്പോൾ കഴുകി വാരി വച്ചിരിക്കുന്ന അ രി േചർത്തിളക്കി ചെറുതീയിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.
∙ മറ്റൊരു പാത്രത്തിൽ ബാക്കി നെയ്യും എണ്ണയും ചൂടാക്കി ബാക്കി സവാള ചേർത്തു നന്നായി വഴറ്റുക.
∙ എട്ടാമത്തെ േചരുവ േചർത്തു വഴറ്റിയ ശേഷം ഒൻപതാമത്തെ േചരുവ േചർത്തു തക്കാളി വെന്തുടയും വരെ നന്നായി വഴറ്റുക.
∙ ഇതിൽ കൂൺ ചേർത്തിളക്കി ചെറുതീയിൽ ഏഴെട്ടു മിനിറ്റ് വേവിച്ച ശേഷം മല്ലിയിലയും പുതിനയിലയും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക. ആവശ്യമെങ്കിൽ മസാലയിൽ അരക്കപ്പ് തിളച്ച െവള്ളം േചർക്കാം.
∙ ഈ മസാലയുടെ മുകളിൽ ചോറിട്ടു നിരത്തുക. ഇതിനു മുകളിൽ വറുത്തു വച്ചിരിക്കുന്ന കൂട്ടു നിരത്തി, അൽപം മല്ലിയിലയും പുതിനയിലയും വിതറി കട്ടിയുള്ള അടപ്പു കൊണ്ടു മൂടി ചെറുതീയിൽ 10 മിനിറ്റ് ദം ചെയ്യുക.
∙ ചൂടോടെ വിളമ്പാം.
വായനക്കാരുടെ പാചകക്കുറിപ്പില് ഈ റെസിപ്പി നല്ക്കിയത്: ഷൈന സനൽ, ഒണ്ടേൻ റോഡ്, കണ്ണൂർ