Tuesday 06 December 2022 04:47 PM IST : By സ്വന്തം ലേഖകൻ

ഹെൽത്തി ആൻഡ് ടേസ്റ്റി ഓട്സ് കേക്ക്, തയാറാക്കാം ഈസിയായി!

Oatmeal-and-Honey-Cake

ഓട്സ് കേക്ക്

1.ഓട്സ് – അരക്കപ്പ്

2.പഞ്ചസാര – ഒരു കപ്പ്

3.ഗോതമ്പുപൊടി – ഒരു കപ്പ്

ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ

4.ഒലിവ് ഓയിൽ – അരക്കപ്പ്

5.പാൽ – ഒരു കപ്പ്‌

6.വനില എസ്സൻസ് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഓട്സും പഞ്ചസാരയും മിക്സിയിൽ വെവ്വേറെ നന്നായി പൊടിച്ചെടുക്കുക.

∙ഓട്സും മൂന്നാമത്തെ ചേരുവയും ഒന്നിച്ച് ഇടഞ്ഞെടുത്തു മാറ്റി വയ്ക്കുക.

∙ഒരു പാത്രത്തിൽ ഒലിവ് ഒായിലും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിക്കുക. അതിലേക്ക് പാലും വനില എസ്സൻസും ചേർത്ത് ഇളക്കുക.

∙ഇൗ മിശ്രിതത്തിലേക്ക് അരിച്ചുവച്ചിരിക്കുന്ന പൊടി അല്പാല്പം വീതം ചേർത്തിളക്കി നന്നായി യോജിപ്പിച്ചു കേക്ക് മിശ്രിതം തയാറാക്കുക.

∙ഒരു പ്രഷർ കുക്കറിൽ ഒരു കപ്പ് ഉപ്പ് നിരത്തി അതിനുള്ളിൽ ഒരിഞ്ച് പൊക്കത്തിൽ സ്റ്റാൻഡ് വച്ച് ചൂടാക്കുക.

∙മയം പുരട്ടിയ ഡിഷിൽ കേക്ക് മിശ്രിതം ഒഴിച്ച് സ്റ്റാൻഡിനു മുകളിൽ വയ്ക്കുക.

∙30 മിനിറ്റ് വെയ്റ്റ് വയ്ക്കാതെ പ്രഷർ കുക്കറിൽ വേവിക്കുക.

∙ഒരു ടൂത്പിക്ക് ഉപയോഗിച്ച് കുത്തിനോക്കുക, ഒട്ടിപ്പിടിക്കുന്നില്ല എങ്കിൽ പാകമായി.

തയാറാക്കിയത്: ഗീതു നായർ, യുഎഇ