പുളിസാദം
രണ്ടു കപ്പ് ബസ്മതി ്അരി പാകത്തിനു വെള്ളത്തിൽ അധികം വെന്തു പോകാതെ വേവിച്ചൂറ്റി വയ്ക്കണം. ഒരു കപ്പ് വെള്ളത്തിൽ ഒരു നാരങ്ങാ വലുപ്പം വാളൻപുളി കുതിർക്കുക. പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ കടുകു മൂപ്പിച്ച ശേഷം അഞ്ചു ചുവന്നുള്ളി അരിഞ്ഞത്, ഏഴു വറ്റൽമുളക് രണ്ടായി മുറിച്ചത്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് രണ്ടു വലിയ സ്പൂൺ വീതം കടലപ്പരിപ്പും ഉഴുന്നും നിലക്കടലയും ചേർത്തു വഴറ്റണം. ഇതിൽ പുളി പിഴിഞ്ഞെടുത്തതും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോൾ ചോറും ചേർത്തിളക്കി വാങ്ങാം.