Monday 03 April 2023 12:45 PM IST : By Khadeeja Kareem

നാലുമണി ചായയ്ക്കൊപ്പം സ്പെഷൽ കപ്പ പൊരിച്ചത്, ഈസി റെസിപ്പി!

fritters

കപ്പ പൊരിച്ചത്

600 ഗ്രാം കപ്പ ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞു വയ്ക്കുക. ഇതിൽ ഒരു കാരറ്റ്, മൂന്നു പച്ചമുളക്, ഒരു സവാള, രണ്ടു തണ്ട് കറിവേപ്പില, ഒരു പിടി മല്ലിയില, ഒരു കഷണം ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞതും ഒരു കപ്പ് കടലമാവും പാകത്തിന് ഉപ്പും ചേർത്ത് തരുതരുപ്പായി അരയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരാം. സോസിനൊപ്പം വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks