Monday 06 April 2020 04:25 PM IST : By സ്വന്തം ലേഖകൻ

കൊറോണ മാറിയപ്പോള്‍ ചൈനയില്‍ 80 ലക്ഷം മൊബൈല്‍ നമ്പര്‍ NOT EXISTING: കൊറോണ മരണവുമായി താരതമ്യം ചെയ്യരുതെന്ന് അധികൃതര്‍

china2

കൊറോണ ബാധയ്ക്കു ശേഷം ചൈനയില്‍ എണ്‍പതു ലക്ഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ NOT EXISTING. മൂന്നു മാസത്തിനിടെ ഇത്രയും നമ്പറുകള്‍ ഇല്ലാതായെന്ന് ചൈന മൊബൈല്‍ ലിമിറ്റഡ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനീസ് അധികൃതര്‍ മറച്ചു വച്ചുവെന്ന് ആരോപണം നിലനില്‍ക്കുമ്പോള്‍ ഫോണ്‍ കണക്ഷനുകള്‍ ഇല്ലാതായത് ദുരൂഹത ഉയര്‍ത്തി. ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതും കൊറോണ മരണ നിരക്കും തമ്മില്‍ താരതമ്യം ചെയ്യുന്നത് അറിവില്ലായ്മയാണെന്ന് സാന്‍ഫോര്‍ഡ് അനലിസ്റ്റ് ക്രിസ് ലൈന്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ടെലികോം നെറ്റ് വര്‍ക്കാണ് ചൈന മൊബൈല്‍ ലിമിറ്റഡ്.
നെറ്റ് വര്‍ക്കിന്റെ ശക്തി പ്രകടിപ്പിക്കാന്‍ എല്ലാ മാസവും ചൈനീസ് മൊബൈല്‍ ലിമിറ്റഡ് ഉപയോക്താക്കളുടെ കണക്കു പുറത്തു വിടാറുണ്ട്. പത്തൊന്‍പതു വര്‍ഷമായി ഇതില്‍ മുടക്കം വരുത്താറില്ല. കൊറോണ പടര്‍ന്ന സാഹചര്യത്തിലും ടെലികോം കമ്പനി റിപ്പോര്‍ട്ട് മുടക്കിയില്ല. 2020 ജനുവരി - ഫെബ്രുവരിയില്‍ ചൈന മെയിന്‍ ലാന്‍ഡില്‍ എണ്‍പതു ലക്ഷം കണക്ഷനുകള്‍ ഇല്ലാതായി. ഫെബ്രുവരി 23 വരെ നഷ്ടത്തിന്റെ കണക്ക് അന്‍പത്താറ് ലക്ഷമായിരുന്നു. പിന്നീടുള്ള മുപ്പത്തേഴു ദിവസത്തിനുള്ളില്‍ എണ്‍പതു ലക്ഷമായി ഉയര്‍ന്നു. ഇതേസമയം ഹോങ്കോങ്ങില്‍ പന്ത്രണ്ടു ലക്ഷം കണക്ഷനുകള്‍ ഡിസ്‌കണക്ട് ആയി. ചുരുക്കി പറഞ്ഞാല്‍ കൊറോണ ബാധയ്ക്കു ശേഷം, ഏപ്രില്‍ രണ്ടു വരെ ചൈനയുടെ ഭൂപരിധിയില്‍ ഒന്നര കോടി മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. ഇത്രയും നമ്പറുകള്‍ ഡയല്‍ ചെയ്താല്‍ NOT EXISTING മെസേജാണ് ലഭിക്കുന്നത്.  

china1


നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഗ്രാമങ്ങളിലേക്കു മടങ്ങിയതാണ് വലിയ തോതില്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടാന്‍ കാരണമെന്ന് ചൈന മൊബൈല്‍ വക്താക്കള്‍ പറയുന്നു. വിദേശികള്‍ കൂട്ടത്തോടെ വിമാനം കയറിയതും കണക്ഷനുകളുടെ എണ്ണം കുറയാന്‍ കാരണമായി. ചില പ്രവിശ്യകളില്‍ സര്‍വീസ് ഇല്ലാതായിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു. മൊബൈല്‍ നെറ്റ് വര്‍ക്കുകളില്‍ ഉപയോക്താക്കളുടെ ഒഴുക്കിനെ സംബന്ധിച്ച് ധാരണയില്ലാത്തവരാണ് കൊറോണ മരണവുമായി ഫോണ്‍ കണക്ഷനുകളെ താരതമ്യം ചെയ്യുന്നതെന്ന് അനലിസ്റ്റ് ക്രിസ് ലൈന്‍ പറയുന്നു.