Tuesday 23 April 2024 04:49 PM IST : By സ്വന്തം ലേഖകൻ

നിങ്ങളറിയാതെ ഫോൺ ആരെങ്കിലും അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചോ? ഫോട്ടോ സഹിതം പിടികൂടാം: മാർഗം ഇങ്ങനെ

mobile-pghoomm754

മറ്റാരുടെയെങ്കിലും കയ്യിൽ നിങ്ങളുടെ കിട്ടിയാലോ നിങ്ങളറിയാതെ ആരെങ്കിലും ഫോൺ ഉപയോഗിച്ചാലോ ഉണ്ടാകുന്ന ഗുലുമാലുകളെ കുറിച്ചോർത്തു പേടിയുണ്ടോ. എങ്കിൽ ഇനി പറയുന്ന മൂന്നു ടിപ്സ് നിങ്ങൾക്കു വേണ്ടിയുള്ളതാണ്.

വാട്സാപ് എറർ

വാട്സാപ്പ് ഓപ്പണാക്കുമ്പോള്‍ Unfortunately, Whatsapp has stopped എന്ന മെസ്സേജ് കണ്ടാലോ? വാട്ട്സാപ്പ് എറര്‍ അല്ല ഇത്. നമ്മുടെ വാട്സാപ്പും മറ്റും ആരും ഓപ്പണാക്കാതിരിക്കാനുള്ള ഒരു ട്രിക്ക് ആണിത്.

ആപ് ലോക് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഈ ആപ്ലിക്കേഷന്റെ നോട്ടിഫിക്കേഷന്‍ അലൗ (Allow) ചെയ്ത ശേഷം നാലക്ക രഹസ്യ കോഡ് രണ്ടുതവണ എന്റര്‍ ചെയ്യണം. അപ്പോൾ താഴെ വരുന്ന പ്ലസ് ബട്ടന്‍ അമര്‍ത്തിയാൽ ലോക്ക് ചെയ്യേണ്ട വാട്സാപ്, ഇൻസ്റ്റഗ്രാം പോലെയുള്ള ആപ്പുകള്‍ക്കു നേരെ എനേബിൾ ക്ലിക് ചെയ്ത ശേഷം വീണ്ടും പ്ലസ് ബട്ടന്‍ അമര്‍ത്തുക.

അടുത്ത വിൻഡോയിൽ ചോദിക്കുന്ന പെര്‍മിഷനുകള്‍ എനേബിളാക്കി കൊടുക്കുക. സ്റ്റോറേജ് പെര്‍മിഷനും അലൗ ചെയ്യുക. ഇനിയാണു ശ്രദ്ധിക്കേണ്ട സ്റ്റെപ്പുകൾ. വാട്ട്സാപ്പിനു നേരെ അല്ലെങ്കില്‍ സെലക്ട് ചെയ്ത മറ്റ് ആപ്പുകള്‍ക്കു നേരെയുള്ള ഫേക്ക് (Fake) എന്നത് എനേബിളാക്കി ടിക് ഇട്ട് ഓകെ അമര്‍ത്തുക.

ഇനി നിങ്ങൾ വാട്സാപ് ഓപ്പണാക്കിയാല്‍ ഇതുപോലെ എറര്‍ (Error) മെസ്സേജ് ആകും കാണുക. ഓകെ അമര്‍ത്തി നാലക്ക കോഡ് എന്റര്‍ ചെയ്താൽ ഓപ്പണാകും.

ഡോണ്ട് ടച്ച് മൈ ഫോൺ

നിങ്ങളുടെ ഫോൺ നിങ്ങളറിയാതെ ആരെങ്കിലും അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചു എന്നു സംശയം തോന്നിയിട്ടുണ്ടോ. അങ്ങനെ സംശയമുണ്ടെങ്കിൽ അവരെ ഫോട്ടോ സഹിതം പിടികൂടുന്ന ആപ്ലിക്കേഷൻ ഇതാ.

പ്ലേസ്റ്റോറിൽ നിന്ന് WTMP എന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ടേംസ് ആൻഡ് കണ്ടീഷൻസ് ഒക്കെ അക്സപ്റ്റ് ചെയ്യുക. അപ്പോൾ വരുന്ന പവര്‍ ബട്ടന്‍ പ്രസ് ചെയ്താല്‍ പെര്‍മിഷന്‍സ് ചോദിക്കും. അവ അലൗ ചെയ്ത് WTMP എന്നതിനു നേരെ എനേബിളാക്കി കൊടുക്കുക.

phone-care

ഇനി ആരെങ്കിലും നിങ്ങളുടെ ഫോണ്‍ എടുത്തു തെറ്റായ സെക്യൂരിറ്റി കോഡോ പാറ്റേണോ ട്രൈ ചെയ്താല്‍ കണ്ടുപിടിക്കാൻ വഴിയുണ്ട്. ഈ ആപ്ലിക്കേഷനിലെ ഡിവൈസ് നോട്ട് അണ്‍ലോക്ക്ഡ് (Device not unlocked) എന്നതില്‍ ആ വ്യക്തിയുടെ ഫോട്ടോ കാണാം. പാസ്കോഡോ പാറ്റേണോ അറിയാവുന്നവരാണു ഫോണെടുത്തിട്ടുള്ളതെങ്കിൽ ഡിവൈസ് അണ്‍ ലോക്ക്ഡ് (Device unlocked) എന്നതിൽ അവര്‍ ഓപ്പണാക്കിയ ആപ്പുകളുടെ ലിസ്റ്റു കാണാം.

ടച്ച് ദ നോച്ച്

ഫോണിലെ സെല്‍ഫി ക്യാമറയില്‍ ടച്ച് ചെയ്താലുടന്‍ കാമറ ഓപ്പണായാലോ... അല്ലെങ്കില്‍ സ്ക്രീന്‍ ഷോട്ട് എടുത്താലോ... ടച്ച് ദ നോച്ച് (Touch the Notch) എന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഈ സേവനം ലഭ്യമാകുന്നതിന് 95 രൂപ ചാർജാകും. എ ന്നാൽ പേയ്മെന്റ് ചെയ്യാതെ തന്നെ ഇത് എനേബിളാക്കാം.വിൻഡോയുടെ ഇടതു വശത്തെ ക്രോസ്മാര്‍ക്ക് അമര്‍ത്തി ആപ്പിന്റെ ഹോമിലുള്ള റിക്വയേഡ് പെര്‍മിഷന്‍സ് എന്നതില്‍ ടാപ് ചെയ്യുക. ടച്ച് ദ നോച്ച് എന്നതിനു നേരെ ടിക്കിട്ട് എഗ്രീ അമര്‍ത്തി ശേഷം വരുന്ന ഇന്‍സ്റ്റാള്‍ഡ് ആപ്പ്സ് ലിസ്റ്റില്‍ ടച്ച് ദ നോച്ച് ഓണ്‍ ആക്കുക. തിരികെ ആപ്പിലെത്തി സിംഗിള്‍ ടച്ച് എന്നതില്‍ സ്ക്രീന്‍ ഷോട്ട് എടുക്കുകയാണോ കാമറ ഓപ്പണാകുകയാണോ വേണ്ടതെന്നു സെലക്ട് ചെയ്താൽ സംഭവം റെഡി.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയവിദഗ്ധൻ