Friday 19 April 2024 11:20 AM IST : By സ്വന്തം ലേഖകൻ

നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന അത്ഭുതം, മോഹന്‍ലാല്‍: സദസിനെ ഇളക്കിമറിച്ച് മാധുരിയുടെ വാക്കുകൾ: മധുരിക്കും ഓർമ

lal-madhuri

വനിത ഫിലിം അവാര്‍ഡ് വേദി കാത്തിരിക്കുന്ന നിമിഷം ഏതായിരിക്കും. ഒട്ടും സംശയം വേണ്ട, അത് മലയാളത്തിലെ താരരാജാക്കൻമാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അവാർഡ് വേദിയിലേക്കുള്ള രാജകീയ എൻട്രിയായിരിക്കും. ഇരുവരും ഒന്നിച്ചെത്തിയ എത്രയോ പുരസ്കാര നിഷകൾ ഇന്നും പ്രേക്ഷകരുടെ ഓർമകളിലുണ്ട്.

2020ലെ വനിത ഫിലിം അവാർഡ് വേദിയിൽ മികച്ച നടനായി മോഹൻലാൽ വേദിയിലേക്കെത്തുമ്പോൾ അക്ഷരാർത്ഥത്തിൽ വേദി ഇളകി മറിയുകയായിരുന്നു. ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരി മാധുരി ദീക്ഷിത് മോഹൻലാലിന് അവാർഡ് സമ്മാനിക്കെത്തിയത് ചടങ്ങിലെ സ്വപ്നനിമിഷമായി. ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ലൂസിഫര്‍ അതിരുകള്‍ താണ്ടിയ വിജയമെന്ന് മോഹന്‍ലാല്‍ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. ചിത്രം സാക്ഷാത്കരിച്ച പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന അദ്ഭുതമാണ് മോഹൻലാൽ എന്ന മാധുരി ദീക്ഷിതിന്റെ വാക്കുകളെയും സദസ് ആവേശത്തോടെയാണ് ഏറ്റെടുത്തത്.