Saturday 20 April 2024 03:36 PM IST : By സ്വന്തം ലേഖകൻ

വേദിയെ ത്രസിപ്പിക്കാൻ മാന്ത്രികച്ചുവടുകളുമായി പാരീസ് ലക്ഷ്മി, അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം

paris-lakshmi

തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശയായ ‘അലൻ സ്കോട്ട് - വനിത ഫിലിം അവാർഡ്സ്’ ന്റെ മഹാവേദിയുണരാൻ മണിക്കൂറൂകൾ ബാക്കി നിൽക്കേ, കലാപ്രകടനങ്ങൾക്കായുള്ള അവസാന ഘട്ട റിഹേഴ്സൽ ക്യാംപിലാണ് മലയാളത്തിന്റെ പ്രിയതാരങ്ങൾ‌.

ഏപ്രില്‍ 22 ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ മലയാളസിനിമാ ലോകം ഒന്നടങ്കം പങ്കെടുക്കുന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പോയ വര്‍ഷത്തെ മികവിന്റെ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം താരങ്ങളുടെ കലാവിരുന്നുകളും കാണികൾക്കായി ഒരുങ്ങും.

താരസംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കുന്ന ഇപ്രാവശ്യത്തെ താരനിശയില്‍ മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ചനടൻ, ജനപ്രിയനടന്‍, മികച്ചനടി, ജനപ്രിയനടി തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

പാട്ടും നൃത്തവും കോമഡി സ്കിറ്റുകളുമൊക്കെയായി മലയാളത്തിന്റെ പ്രിയതാരങ്ങളാണ് വേദിയിലെത്തുക.

നൃത്തമികവിലൂടെ മലയാളി മനസ്സ് കീഴടക്കിയ പാരീസ് ലക്ഷ്മിയുടെ മാന്ത്രികച്ചുവടുകൾ പുരസ്കാരരാവിന്റെ മാറ്റ് കൂട്ടും. അവസാനഘട്ട പരിശീലത്തിന്റെ ആവേശത്തിലാണ് ലക്ഷ്മിയും ടീമും.

‘വനിത’ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ചലച്ചിത്ര അവാർഡ് നിശയുടെ മുഖ്യ പ്രായോജകർ അലൻ സ്കോട്ട് ആണ്.

പവേർഡ് ബൈ സ്പോൺസർ ഹിൻദ് വെയർ. ഇൻ അസോസിയേഷൻ വിത് മഹാലക്ഷ്മി സിൽക്ക്സ്, ഡിജിറ്റൽ പാർടണർ മൈ ജി. െെസ്റ്റൽ പാർട്ണർ വാക്ക്റൂ, ഇന്നവേഷൻ പാർട്ണർ ഹാവൽസ് ലോയ്ഡ്, ട്രാവൽ പാർട്ണർ ജോയ് ഇ ബൈക്ക്, ഫാഷൻ പാർട്ണർ അജിയോ, സ്മൈൽ പാർട്ണർ കെ.പി നമ്പൂതിരീസ് ഹെർബൽ ടൂത്ത് പേസ്റ്റ്, പ്യൂരിറ്റി പാർട്ണർ സ്റ്റാർ പൈപ്പ് ആന്റ് ഫിറ്റിങ്സ്, കളർ പാർട്ണർ എംആർഎഫ് വേപോക്യൂർ പെയിന്റ്സ്, ബ്രേക്ക്ഫാസ്റ്റ് പാർട്ണർ അജ്മി, ഹെയർകെയർ പാർട്ണർ അമൃത് വേണി. മാട്രിമോണി പാർട്ണർ ചാവറ മാട്രിമോണി ഡോട്ട്കോം.

യാർഡ്‍ലി എൻചാൻ‌ഡർ, സ്വയംവര സിൽക്സ്, ബിഎസ്‍ൈവ, മെർസിലീസ് െഎസ്ക്രീംസ്, ഡ്രീംവെയർ, ഫാംഫെഡ് എന്നിവരാണ് സഹസ്പോൺസർമാർ. താരോത്സവത്തിനുള്ള പ്രവേശനം പാസ്സ് മൂലം.