Saturday 20 April 2024 02:09 PM IST : By സ്വന്തം ലേഖകൻ

വെറ്റൈറ്റി സ്‌റ്റെപ്പുകൾ പ്രതീക്ഷിക്കാമോ എന്ന് അവതാരകൻ, ഷെയ്ന്റെ മറുപടി ഇങ്ങനെ

vfa-pics-7

വെള്ളിത്തിരയിലെ മിന്നുംനക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങുന്ന ആഘോഷരാവ്... സംഗീതവും നൃത്തവും ചിരിക്കൂട്ടുകളും സമംചേരുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശ.

മലയാളിയുടെ കണ്ണും കാതും മനസും ഇനി ‘അലൻ സ്കോട്ട് - വനിത ഫിലിം അവാർഡ്സിന്റെ’ മഹാവേദിയിലേക്ക്.

മലയാളക്കര സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും വലിയ പുരസ്കാര നിശയ്ക്ക്നിമിഷങ്ങളെണ്ണി കാത്തിരിക്കുമ്പോള്‍ പ്രേക്ഷക ലക്ഷങ്ങൾ ആകാംക്ഷയുടെ കൊടുമുടിയിലാണ്. വിസ്മയ പ്രകടനങ്ങൾ കൊണ്ട് കലയുടെ കൊടുമുടി കയറിയ എണ്ണംപറഞ്ഞ കലാകാരൻമാരിൽ നിന്ന് ആരാകും വനിത ഫിലിം അവാർഡ്സിന്റെ ഫലകത്തിൽ മുത്തമിടുക. ഇഞ്ചോടിഞ്ച് മത്സരങ്ങൾക്കൊടുവില്‍ പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും വോട്ടിങ്ങളിലൂടെ നേടി ആരാകും വിജയകിരീടം ചൂടുക. ആ കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങളുടെ വഴിദൂരം മാത്രം.

ഏപ്രില്‍ 22 ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ മലയാളസിനിമാ ലോകം ഒന്നടങ്കം പങ്കെടുക്കുന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ പോയ വര്‍ഷത്തെ മികവിന്റെ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം താരങ്ങളുടെ കലാവിരുന്നുകളും കാണികൾക്കായി ഒരുങ്ങും.

താരസംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കുന്ന ഇപ്രാവശ്യത്തെ താരനിശയില്‍ മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ചനടൻ, ജനപ്രിയനടന്‍, മികച്ചനടി, ജനപ്രിയനടി തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

പാട്ടും നൃത്തവും കോമഡി സ്കിറ്റുകളുമൊക്കെയായി മലയാളത്തിന്റെ പ്രിയതാരങ്ങളാണ് വേദിയിലെത്തുക. ഇതിനായുള്ള റിഹേഴ്സൽ ക്യാംപിന് ആവേശകരമായ തുടക്കമായിക്കഴിഞ്ഞു.

നൃത്തമാന്ത്രികതയുടെ പ്രസരിപ്പുമായി മലയാള സിനിമയിലെത്തി, പ്രേക്ഷക ഹൃദയങ്ങളിൽ ‘നീലനിലവായി’ പ്പടർന്ന യുവനായകൻ ഷെയ്ൻനിഗം വേദിയില്‍ ചുവടുവയ്ക്കുമ്പോൾ അത്, ആര്‍ഡിഎക്സ് എന്നസൂപ്പര്‍ഹിറ്റ് സിനിമയ്ക്കുശേഷം കാണികൾക്കുള്ള മറ്റൊരു മനോഹര വിരുന്നാകും.

‘വനിത’ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ചലച്ചിത്ര അവാർഡ് നിശയുടെ മുഖ്യ പ്രായോജകർ അലൻ സ്കോട്ട് ആണ്.

പവേർഡ് ബൈ സ്പോൺസർ ഹിൻദ് വെയർ. ഇൻ അസോസിയേഷൻ വിത് മഹാലക്ഷ്മി സിൽക്ക്സ്, ഡിജിറ്റൽ പാർടണർ മൈ ജി. െെസ്റ്റൽ പാർട്ണർ വാക്ക്റൂ, ഇന്നവേഷൻ പാർട്ണർ ഹാവൽസ് ലോയ്ഡ്, ട്രാവൽ പാർട്ണർ ജോയ് ഇ ബൈക്ക്, ഫാഷൻ പാർട്ണർ അജിയോ, സ്മൈൽ പാർട്ണർ കെ.പി നമ്പൂതിരീസ് ഹെർബൽ ടൂത്ത് പേസ്റ്റ്, പ്യൂരിറ്റി പാർട്ണർ സ്റ്റാർ പൈപ്പ് ആന്റ് ഫിറ്റിങ്സ്, കളർ പാർട്ണർ എംആർഎഫ് വേപോക്യൂർ പെയിന്റ്സ്, ബ്രേക്ക്ഫാസ്റ്റ് പാർട്ണർ അജ്മി, ഹെയർകെയർ പാർട്ണർ അമൃത് വേണി. മാട്രിമോണി പാർട്ണർ ചാവറ മാട്രിമോണി ഡോട്ട്കോം.

യാർഡ്‍ലി എൻചാൻ‌ഡർ, സ്വയംവര സിൽക്സ്, ബിഎസ്‍ൈവ, മെർസിലീസ് െഎസ്ക്രീംസ്, ഡ്രീംവെയർ, ഫാംഫെഡ് എന്നിവരാണ് സഹസ്പോൺസർമാർ. താരോത്സവത്തിനുള്ള പ്രവേശനം പാസ്സ് മൂലം.