Saturday 23 September 2023 03:45 PM IST : By സ്വന്തം ലേഖകൻ

‘ഛർദ്ദി, പല്ലിന്റെ നിറം മാറൽ, വായിൽ പൊള്ളൽ, കിഡ്നി തകരാർ’; നായ ബാറ്ററി വിഴുങ്ങിയാൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

dog99765ghhbattery

താരതമ്യേന പ്രായം കുറവുള്ള നായ്ക്കൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന ശീലം നായകൾക്ക് ഉണ്ട്. അക്കൂട്ടത്തിൽ ഏറ്റവും അപകടകരം നായ ബാറ്ററി വിഴുങ്ങുന്നതാണ്. തൊണ്ടയിൽ തടയാനുള്ള സാധ്യത മാത്രമല്ല മറ്റനേകം ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിച്ചേക്കാവുന്ന വസ്തുവാണ് ബാറ്ററി എന്നതാണ് സ്ഥിതി വഷളാക്കുന്നത്. 

താരതമ്യേന പ്രായക്കുറവുള്ള നായക്കുട്ടികളാണ് ഇത്തരത്തിലുള്ള അപകടത്തിൽ ചാടാറ്. ബാറ്ററി കടിച്ചു പൊട്ടിക്കുമ്പോൾ സംഭവിക്കുന്ന സ്ലോ കെമിക്കൽ ലീക്ക് (slow chemical leak) എന്ന പ്രക്രിയ ആന്തരിക അപകടത്തിനു കാരണമാകും. അതുകൊണ്ട് ഉടനടി ചികിത്സ നൽകണം. ഛർദ്ദി, പല്ലിന്റെ നിറം മാറൽ, വായിൽ പൊള്ളൽ, വയറ്റിൽ അൾസർ മൂലം വേദന, കിഡ്നി തകരാർ എന്നിവയാണു സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ. ചാർജ് തീരാത്ത ബാറ്ററിയാണെങ്കിൽ കോശങ്ങൾക്കു വലിയ തകരാർ സംഭവിക്കും.

ബാറ്ററി കടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്തെങ്കിലും ചെയ്തു ഛർദ്ദിപ്പിക്കാൻ ശ്രമിക്കാതെ ഉടനടി ഡോക്ടറുടെ അടുത്തെത്തിക്കുക.   എൻഡോസ്കോപ്പിയിലൂടെയോ സർജറിയിലൂടെയോ മാത്രമേ  ബാറ്ററി പുറത്തെടുക്കാവൂ. ഹെവി മെറ്റൽ ടോക്സിസിറ്റി ഏറെ നാൾ നിലനിൽക്കുന്നതിനാൽ 2–3 ആഴ്ചത്തേക്കു തുടർ ചികിത്സ വേണ്ടി വരും.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Tags:
  • Columns